ഒരേ വേദിയില്‍ ദിലീപും മഞ്ജുവും, കാവ്യ മാധവനും വരണമായിരുന്നുവെന്ന് ആരാധകര്‍

വേര്‍പിരിഞ്ഞെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഒഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകര്‍ ആഘോഷമാക്കി. പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞെങ്കിലും ഇരുവരോടുമുള്ള ഈ സ്‌നേഹത്തിനും ഇഷ്ടത്തിനും ഒരു കുറവും ഉണ്ടായിട്ടില്ല. ഇരുവരും വേര്‍ പിരിഞ്ഞപ്പോള്‍ മകളായ മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുകയായിരുന്നു.

പിന്നീട് മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരികെ എത്തി. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രവുമായി താരം മുന്നേറുകയാണ്. തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യര്‍ അറിയിച്ചു കഴിഞ്ഞു.

Loading...

ദിലീപിനും കൈ നിറയെ ചിത്രങ്ങളാണ്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് പുറത്തെത്തുക്കയും കാവ്യയുമായുള്ള വിവാഹവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ദിലീപ് കാവ്യ ദമ്പതികള്‍ക്ക് ഒരു കുഞ്ഞും ജനിച്ചു. ഇപ്പോള്‍ ദിലീപിന്റേതായി പുറത്തെത്തുന്ന ചിത്രം മൈ സാന്റയാണ്. മഞ്ജു വാര്യര്‍ നായികയായ പ്രതി പൂവന്‍ കോഴി തിയേറ്ററുകളില്‍ എത്തി കഴിഞ്ഞു.

ഇപ്പോള്‍ പുതിയ വിവരം അനുസരിച്ച് ദിലീപും കാവ്യയും ഒരേ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. ഒരു സ്വകാര്യ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോയിലാണ് ഇരുവരും പങ്കെടുക്കുക. പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളവര്‍ എന്ന് പറഞ്ഞായിരുന്നു ദിലീപ് പരിപാടിയില്‍ എത്തിയത്. ഇതിനിടെ ദിലീപേട്ടന്‍ ഇവിടെയുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അങ്ങനെയെങ്കില്‍ താനൊരാളെ ഇങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞായിരുന്നു അവതാരകന്‍ താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ആരാണ് അതെന്ന് ചോദിച്ചപ്പോള്‍ സര്‍പ്രൈസാണെന്നായിരുന്നു പറഞ്ഞത്.

ആരാണ് ആ സര്‍പ്രൈസ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് പരിപാടിയിലേക്ക് മഞ്ജു വാര്യരും എത്തുന്നുണ്ടെന്നുള്ള വിവരവും പ്രമോ വീഡിയോയും പുറത്തുവന്നത്. ഇരുവരും ഒരുമിച്ചാണോ എത്തുന്നതെന്ന ചോദ്യങ്ങളാണ് പിന്നീട് ഉയര്‍ന്നത്. ആദ്യമായിട്ട് ചേച്ചിയെ വിളിച്ചത് എനിക്ക് വേണ്ടി ഒരു പാട്ട് പാടുന്നതിന് വേണ്ടിയാണെന്നായിരുന്നു ഷാന്‍ റഹ്മാന്‍ പറഞ്ഞത്. മത്സരാര്‍ത്ഥികളുടെ പാട്ട് കേള്‍ക്കുന്നതിന് പുറമെ അവരോടൊപ്പം ഡാന്‍സ് ചെയ്യാനും മഞ്ജു വാര്യര്‍ എത്തിയിരുന്നു.

അതേസമയം നാദിര്‍ഷയും പരിപാടിയില്‍ എത്തുമെന്നാണ് വിവരം. മാത്രമല്ല കാവ്യമാധവനെ കൂടി പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടത് ആയിരുന്‌നു എന്ന് നിരവധി കമന്റുകളുമുണ്ട്.