വത്തിക്കാൻ: ക്രൈസ്തവർ ഭയത്തിനും അശുഭ ചിന്തകൾക്കും കീഴടങ്ങരുതെന്ന് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ശനിയാഴ്ച രാത്രി നടന്ന ഈസ്റ്റർ കുർബാനയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. പ്രതീക്ഷ കൈവെടിയാതെ ജീവിക്കേണ്ടത് ഇന്ന് അത്യാവശ്യമാണ്. ഭയവും ഇരുട്ടും മനസുകളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും മാർപാപ്പ പറഞ്ഞു.

ബ്രസ്സൽസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരവധി വിശ്വാസികൾ ഇത്തവണ ഈസ്റ്റർ ദിനത്തിൽ നിശ്ചയിച്ചിരുന്ന റോം സന്ദർശനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കനത്ത സുരക്ഷയാണ് ഇത്തവണ വത്തിക്കാനിൽ ഏർപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച നടന്ന ചടങ്ങുകൾക്കിടെ മാർപാപ്പ ബ്രസ്സൽസ് ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. ശനിയാഴ്ച രാത്രി നടന്ന ചടങ്ങിനിടെ ചൈന, ദക്ഷിണ കൊറിയ എന്നിവ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള 12 പേർക്ക് മാർപാപ്പ ജ്ഞാനസ്‌നാനം നൽകി.

Loading...