ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ജൂണ് 15 മുതൽ വിര്‍ച്വൽ ക്യൂ സംവിധാനം

തൃശൂര്‍: ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് ജൂണ് 15 മുതൽ വിര്‍ച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും. രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 1.30 വ​രെ​യാ​ണ് ദ​ര്‍​ശ​നം. മ​ണി​ക്കൂ​റി​ല്‍ 150 പേ​ര്‍​ക്ക് എ​ന്ന തോ​തി​ല്‍ ഒ​രു ദി​വ​സം 600 പേ​ര്‍​ക്കാ​ണ് ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ക. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ വ്യക്തമാക്കി. ദ​ര്‍​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു‍.

ഒരു ദിവസം 600 പേർക്ക് ദർശനം അനുവദിക്കും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ വിഎസ് ശിശിർ വ്യക്തമാക്കി.15 ന് മുൻപ് ദർശനം നടത്താൻ ക്ഷേത്രത്തിൽ എത്തി ബുക്കിംഗ് നടത്തണം. ഒ​രു ദി​വ​സം 60 വി​വാ​ഹ​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ത്തും. വ​ധൂ​വ​ര​ന്മാ​ര്‍ അ​ട​ക്കം പ​ത്തു പേ​ര്‍​ക്കാ​യി​രി​ക്കും പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. ഒ​രു വി​വാ​ഹ​ത്തി​ന് പ​ത്തു മി​നി​റ്റാ​ണ് സ​മ​യം. നി​ശ്ചി​ത സ​മ​യ​ത്തി​ന് അ​ര മ​ണി​ക്കൂ​ര്‍ മു​മ്പേ വി​വാ​ഹ സം​ഘം മേ​ല്‍​പ്പ​ത്തൂ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ത്ത​ണം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ കോ​വി​ഡ് ഇ​ല്ലെ​ന്നു സാ​ക്ഷ്യ​പ​ത്രം ന​ല്‍​ക​ണം. വി​ഐ​പി ദ​ര്‍​ശ​നം ഉ​ണ്ടാ​വി​ല്ല.

Loading...

ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു വിവാഹത്തിനും പാടില്ല. വിവാഹസമയത്തിനും രജിസ്ട്രേഷനുണ്ടാകും. ലോക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. അതേസമയം ശബരിമലയില്‍ മാസപൂജക്ക് വര്‍ച്വല്‍ ക്യൂ മാത്രം ഉണ്ടാകും. മണിക്കൂറില്‍ 200 പേര്‍ക്ക് മാത്രം പ്രവേശനം ഉണ്ടാകും.ഇതര സംസ്ഥാനങ്ങളിൽ ഭക്തര്‍ കൊവിഡ് നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണം. കൊറോണ പ്രോട്ടോകോൾ പാലിച്ചാകും ദർശനം. വിശ്വാസികൾക്ക് സോപാനത്തെക്കു പ്രവേശനം ഇല്ല. വലിയമ്പലം വരെ മാത്രം പ്രവേശനം അനുവദിക്കും. കൊവിഡ് പ്രോട്ടോക്കോളിന്‍റെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലികമായി നിര്‍ത്തിവെയ്ക്കും. 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. പ്രസാദവും നിവേദ്യവും നല്‍കില്ല. അതേസമയം ശബരിമലയില്‍ മാസപൂജക്ക് വര്‍ച്വല്‍ ക്യൂ മാത്രം ഉണ്ടാകും. മണിക്കൂറില്‍ 200 പേര്‍ക്ക് മാത്രം പ്രവേശനം ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ ഭക്തര്‍ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ്