ഒമാനില്‍ ശക്തമായ മഴയും കാറ്റും; കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

മസ്‌കറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്ന ഒമാനില്‍ കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മുങ്ങിമരിച്ചു. ദുരിബാധിത മേഖലകളില്‍ കുടുങ്ങിയ ഒട്ടേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മരങ്ങള്‍ കടപുഴകി വീഴുകയും ചില റോഡുകളില്‍ ഗതാഗതം തടസപ്പെടുകയും ചെയ്തു. അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

നിസ്വ വിലായത്തില്‍ മലനിരകളില്‍ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ മുങ്ങിയാണ് കുട്ടി മരിച്ചത്. ഇബ്രി വിലായത്തിലെ വാദി അല്‍ ഹജര്‍ ഡാമില്‍ 20 വയസുകാരനും മുങ്ങിമരിച്ചു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Loading...

കഴിഞ്ഞ ദിവസം ഫുജൈറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പെയ്ത മഴയില്‍ ആറ് ഏഷ്യന്‍ വംശജര്‍ മരിച്ചിരുന്നു. ഇവരില്‍ ഇന്ത്യക്കാരുണ്ടോയെന്ന കാര്യം വ്യക്തമല്ല. റാസല്‍ഖൈമ, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസത്തിനിടെ ഫുജൈറ സ്റ്റേഷനില്‍ 255.2 മില്ലിമീറ്റീര്‍ മഴ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയിലെ ശക്തമായ മഴയാണ് രാജ്യത്ത് ലഭിച്ചിരിക്കുന്നത്.