നവജാതശിശുവിനെ കുറ്റിക്കാട്ടിലുപേക്ഷിച്ച സംഭവം; യുവതിയുടെ കുറ്റസമ്മതം

ആലപ്പുഴ. പോലീസ് ഡിഎന്‍എ പരിശോധന നടത്തുവാന്‍ തൂരുമാനിച്ചു കുട്ടിയുടെ അമ്മ താനാണെന്ന് സമ്മതിച്ച് യുവതി. തുമ്പോളിയിലെ കുറ്റിക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് യുവതിയുടെ കുറ്റസമ്മതം. രണ്ട് ദിവസമായി കുട്ടി തന്റേതല്ലെന്ന നിലപാടില്‍ ഒറച്ച് നില്‍ക്കുകയായിരുവന്നു യുവതി. എന്നാല്‍ പോലീസ് ഡിഎന്‍എ പരിശോധന നടത്തുവാന്‍ തീരുമാനിച്ചതോടെ യുവതി കുട്ടി തന്റേതാണെന്ന് സമ്മതിക്കുകയായിരുന്നു.

കുട്ടി തന്റേതാണെന്ന് സമ്മതിക്കാത്തതിനാല്‍ തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് ഡിഎന്‍എ പരിശോധന നടത്തുവനായിരുന്നു പോലീസ് തീരുമാനം. എന്നാല്‍ പോലീസ് നടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ലേബര്‍ റൂമില്‍ കഴിയുന്ന യുവതിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. ഇതിന് ശേഷം പോലീസ് യുവതിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

Loading...

വെള്ളിയാഴ്ചയാണ് തുമ്പോളിയില്‍ കുറ്റിക്കാട്ടില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് യുവതി രക്തസ്രാവത്തിന് ചികിത്സ തേടി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് സംഭവം വെളിയിലറിയുന്നത്. എന്നാല്‍ രണ്ടരക്കിലോയുള്ള സ്‌റ്റോണാണെന്നാണ് യുവതി ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ ഇത് അംഗീകരിച്ചില്ല.

തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ അരെങ്കിലും കുട്ടിയെ ഉപേക്ഷിക്കുവാന്‍ യുവതിയെ പ്രേരിപ്പിച്ചിട്ടുണ്ടെയെന്ന് പോലീസ് പരിശോധിച്ച് വരുകയാണ്. കുഞ്ഞും അമ്മയും ഓരേ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം യുവതിക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും. കുട്ടിയെ അമ്മയ്‌ക്കൊപ്പം വിടണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും.