കിടപ്പറയിൽ ബ്രഹ്മചര്യം ചവിട്ടിയരക്കുന്ന സന്യാസിയുടെ കൃത്യങ്ങൾ ഇങ്ങിനെ, ഫ്രാങ്കോ നിരപരാധിയെന്ന വാദത്തിനു മുനയൊടിച്ച് പോലീസ്

കൊച്ചി: സഭയിൽ അഗ്രഗണ്യനായ പ്രാസംഗികൻ, നേതൃയോഗങ്ങളിൽ കാർക്കശ്യക്കാരൻ, മിഷൻ ഫീൽഡുകളിൽ വാത്സ്യല്യ നിധിയായ പുരോഹിതൻ, അരമനയിൽ ശാന്തനായ സന്യാസി, കന്യാസ്ത്രീയേ പീഡിപ്പിച്ച പ്രകൃതി വിരുദ്ധൻ. കന്യാസ്ത്രീയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ബലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറിച്ച് അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നത്. ജലന്ധർ എന്ന രൂപതയുടെ അധിപനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അവരോധിക്കപ്പെടുന്നതിനു പിന്നിലുമുണ്ട് കഥകൾ ഏറെ. സഭാ ആസ്ഥാനമായ വത്തിക്കാനിലേക്ക് കോടികൾ ലാഭമുണ്ടാക്കികൊടുക്കാൻ പോന്ന ഒരു ബിസിനസ് മാഗ്നനറ്റായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. ജലന്ധറിൽ തുടങ്ങുന്ന രൂപതയുടെ ഇടപാടുകൾ ഇങ്ങ് കേരളത്തോളം നീണ്ടിട്ടും വത്തിക്കാൻ ഇടപെടാതിരുന്നതും അതിനാൽ തന്നെയാണ്.

വിശ്വാസം മറയാക്കി ബിഷപ്പ് ഫ്രാങ്കോ കെട്ടിപ്പടുത്ത കോടികളുടെ സാമ്രാജ്യങ്ങൾ നിരവധിയാണ്. ഇതിന്‍റെ വിഹിതം കത്തോലിക്ക സഭയുടെ ആസ്ഥാനത്തേക്ക് കൃത്യമായി കിട്ടിക്കൊണ്ടുമിരുന്നു.
പകൽ സമയങ്ങളിൽ കാർക്കശ്യക്കാരനായ ബിസിനസുകാരനാകുന്ന ഫ്രാങ്കോയുടെ രാത്രികൾ കാമവെറിപൂണ്ടതായിരുന്നുവെന്ന സത്യവും അന്വേഷണ സംഘത്തിനു ബോധ്യമായിക്കഴിഞ്ഞു.

Loading...

https://www.youtube.com/watch?v=6CO1JFDzodc&feature=youtu.be