ആറ് ജനതാപാര്‍ട്ടികള്‍ ലയിച്ചു; പുതിയ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്

ന്യൂഡല്‍ഹി: ജനതാപരിവാര്‍ പാര്‍ട്ടികളുടെ ലയനം പൂര്‍ത്തിയായി. ബിജെപി സര്‍ക്കാരിനെ താഴെയിറക്കുകയെന്ന ലക്ഷ്യംവച്ച് ജനതപരിവാറിലെ ആറ് ജനതാപാര്‍ട്ടികള്‍ ലയിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. അധ്യക്ഷനായി മുലായം സിംഗ് യാദവിനെ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും ചിഹ്‌നവും സംബന്ധിച്ചു ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. ഇതും പാര്‍ട്ടിയുടെ നയവും തീരുമാനിക്കാന്‍ നേതാക്കളുടെ കമ്മറ്റിയെ ചുമതലപ്പെടുത്തി.

മുലായം സിംഗിന്റെ സമാജ് വാദി പാര്‍ട്ടി, നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയുടെ ജനതാദള്‍ ( സെക്കുലര്‍), ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍, കമല്‍ മൊറാര്‍ക്കയുടെ സമാജ് വാദി ജനതാ പാര്‍ട്ടി എന്നീ ആറ് പാര്‍ട്ടികളാണ് ലയിച്ചത്.

Loading...

NITISH_KUMAR_PRESS_2191569g

പുതിയ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ 15 അംഗങ്ങളും രാജ്യസഭയില്‍ 30 അംഗങ്ങളുമുണ്ട്. ലോക്‌സഭയില്‍ മുലായം സിങ് യാദവ് പാര്‍ട്ടിയെ നയിക്കും, രാജ്യസഭയില്‍ ശരദ് യാദവും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ജനതാപാര്‍ട്ടികള്‍ നേരിട്ട കനത്ത പരാജയത്തെ തുടര്‍ന്നാണ് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ജനതാ പാര്‍ട്ടികള്‍ തീരുമാനിച്ചത്.

janta-ss-04-12-14

ജനതാപാര്‍ട്ടികളുടെ ലയനത്തെ ഇന്ത്യയിലെ ജനങ്ങള്‍ സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നതെന്ന് യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുലായം സിങ് യാദവ് പറഞ്ഞു. ജനതാദള്‍ യുണൈറ്റഡ് നേതാവ് ശരത് യാദവാണ് പാര്‍ട്ടികളുടെ ലയനം പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇടതു വലതു മുന്നണികളിലായി നിലനില്‍ക്കുന്ന രണ്ടു ജനതാ പാര്‍ട്ടികളുടെ കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്ന് ശരദ് യാദവ് അറിയിച്ചു.