ജന്നിഫര്‍ ലോപ്പസിന്റെ ഡ്രസ് ഗൂഗില്‍ ഇമേജിന്റെ നിര്‍മ്മാണത്തിനു പ്രേരണയേകി

ന്യൂയോര്‍ക്ക്: ജന്നിഫര്‍ ലോപ്പസ് 2000-ല്‍ ഗ്രാമി അവാര്‍ഡിനണിഞ്ഞ് പച്ച വെര്‍സാച്ചി ഡ്രസ്സ് ആണ് ഗൂഗില്‍ ഇമേജ് സെക്ഷന്റെ നിര്‍മ്മാണത്തിനു കമ്പനിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ട്. അന്ന് അവര്‍ അണിഞ്ഞ ആ ഡ്രസ്സ് ഇതുവരെ ആര് അണിഞ്ഞ വസ്ത്രത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായി ഗൂഗിള്‍ കമ്പനി ചെയര്‍മാന്‍ എറിക് ഷ്മിത്ത് പറഞ്ഞു.

വാക്കുകളില്‍ കൂടിമാത്രമല്ലാതെ ചിത്രങ്ങളില്‍ കൂടിയും ഉപഭോക്താവിന് ആവശ്യമായ കാര്യങ്ങള്‍ ഇന്റെര്‍നെറ്റില്‍ കണ്ടെത്താന്‍ സാധിക്കുന്ന ഒരു ടൂള്‍ ആണ് ഗൂഗിള്‍ ഇമേജ് സേര്‍ച്ച്.

Loading...

Jloversacegreen

അന്നു ജന്നിഫര്‍ ലോപ്പസ് അണിഞ്ഞിരുന്ന ആ ഡ്രസ് കാണുന്നതിനായി കോടിക്കണക്കിനാളുകള്‍ ഇന്റെര്‍നെറ്റില്‍ പരതി. എന്നാല്‍ എല്ലാവരുടെയും ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ഗൂഗിളിനായില്ല. തുടര്‍ന്നാണ് ഗൂഗിള്‍ ഇമേജ് നിര്‍മ്മിച്ചതെന്നും എറിക് ഷ്മിത്ത് പറഞ്ഞു.