29 കാരന് 16 കുട്ടികള്‍; പതിനൊന്നു കാമുകിമാര്‍

ലണ്ടന്‍: പലരും തമാശയ്ക്കു പറയും അവനു പണി പിള്ളാരെ ജനിപ്പിക്കല്‍ മാത്രമാണെന്ന്. അതുപോലെ ഒരു സംഭവമാണിത്. കെയ്‌ത്ത്‌ മക്‌ഡൊണാള്‍ഡ്‌, വയസ്‌ 29, ഒരു പണിയുമില്ല,10 സ്‌ത്രീകളിലായി 15 മക്കള്‍, പതിനൊന്നാമത്തെ കാമുകിയില്‍ പതിനാറാമത്തെ കുട്ടി ഗര്‍ഭത്തില്‍, ബ്രിട്ടനിലെ ഒട്ടും ഉത്തരവാദത്തമില്ലാത്ത അച്‌ഛനായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിരുതനാണ്‌ കെയ്‌ത്ത്‌. മക്‌ഡൊണാള്‍ഡിന്റെ അച്‌ഛന്‍ പട്ടം കാരണം നികുതിദായകനു നഷ്‌ടമാകുന്നത്‌ 180 കോടിയോളം രൂപയും.

മെഗാ ഡാഡിമാരെക്കുറിച്ചുള്ള, 40 സ്‌ത്രീകളുടെ 40 കുട്ടികള്‍ എന്നു പേരിട്ടുള്ള ഒരു ടെലിവിഷന്‍ ഡോക്യൂമെന്ററിയിലാണ്‌ ഈ മഹാന്‍ പ്രത്യക്ഷപ്പെട്ടിട്ടുളളത്‌. എല്ലാ കുട്ടികളും തന്റെയാണെന്ന്‌ അംഗീകരിക്കാന്‍ മക്‌ഡൊണാള്‍ഡ്‌ തയാറല്ലെങ്കിലും സ്‌ത്രീകളെ വീഴ്‌ത്താനുള്ള തന്റെ കഴിവിലും തന്റെ പ്രതുല്‍പാദനശേഷിയിലും ഡോക്യൂമെന്ററിയില്‍ ഇയാള്‍ അഭിമാനം കൊള്ളുന്നുണ്ട്‌.

Loading...

കുട്ടികളുടെ അമ്മമാരെയെല്ലാം ബസിലും ട്രെയിനിലുമുള്ള യാത്രയില്‍ കണ്ടുമുട്ടിയതാണെന്നും അങ്ങനെ വലയില്‍ വീണതാണെന്നും മക്‌ഡൊണാള്‍ഡ്‌ അവകാശപ്പെടുന്നു. ഒന്‍പതാമത്തെ കുട്ടിയുടെ അച്‌ഛനാണെന്നു സമ്മതിക്കാന്‍ വിസമ്മതിച്ച്‌ തന്റെ തന്നെ മരണനാടകം നടത്തി തട്ടിപ്പുനടത്താന്‍ തുടങ്ങിയതോടെയാണ്‌ കെയ്‌ത്തിനെ ശ്രദ്ധിച്ചുതുടങ്ങുന്നത്‌.