സാമ്പത്തികാവസ്ഥ ഏറെ പരിതാപകരം, കലാഭവൻ മണിയുടെ അനുജൻ പറയുന്നു

കലാഭവൻ മണിയുടെ അനുജൻ ആര്‍ എൽ വി രാമകൃഷ്ണൻ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏവരെയും അമ്പരപ്പിക്കുന്ന ഒന്ന്. തങ്ങളുടെ എല്ലാം എല്ലമായിരുന്ന ചേട്ടൻ തങ്ങളെ വിട്ട് പോയതിന് ശേഷം കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ ഏറെ പരിതാപകരം ആണെന്ന് ആർ. എൽ. വി രാമകൃഷ്‌ണൻ പറഞ്ഞു.

സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകിയ കലാഭവൻ മണിയുടെ സഹോദരങ്ങൾ ഇപ്പോൾ ചിറക് നഷ്‌ടപ്പെട്ട അവസ്ഥയിലാണെന്നും, മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടു പെടുക ആണെന്നും രാമകൃഷ്‌ണൻ പറഞ്ഞു.

Loading...

കലാഭവൻ മണിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെന്നും, എന്നാൽ അവസാനകാലത്ത് എത്തിയ ചിലർ അവരെ അടുപ്പിച്ചില്ലെന്നും അത്തരക്കാരുടെ കെണിയിൽ കുടുങ്ങിയാണ് ചേട്ടൻ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ആർ.എൽ.വി രാമകൃഷ്‌ണൻ വെളിപ്പെടുത്തുന്നുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകൾ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും. അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും. ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. പോയ നാലു വർഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്‌ണൻ പറയുന്നു.