ജയിലിൽ പോകേണ്ട മുൻ മന്ത്രിക്ക് രക്ഷപെടാൻ രാജപാത ഒരുക്കുമ്പോൾ..അധാർമ്മികൻ വീണ്ടും മന്ത്രിയാകുമ്പോൾ

സോളർ കേസിൽ ഉമ്മൻ ചാണ്ടി ലൈംഗീക സംതൃപ്തി കൈപറ്റിയത് അഴിമതി എങ്കിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരേ അതേ കേസ് പരാമർശിക്കുക പോലും ചെയ്യപ്പെടുന്നില്ല. സരിത പലരേയും കെണിയിൽ വീഴ്ത്തിയ പോലെ തന്നെയാണ്‌ എ.കെ ശശീന്ദ്രനേ ഒരു മാധ്യമ പ്രവർത്തകയും കെണിയിൽ വീഴ്ത്തിയത്. സമാനമായ കാര്യങ്ങൾ ഉള്ള കേസിൽ 2 കമ്മീഷനുകൾ വ്യത്യസ്തമായ തീരുമാനത്തിൽ എത്തി. രണ്ട് കമ്മീഷനുകളുടെയും തീരുമാനം സർക്കാരിന്‌ പരമാവധി സംരക്ഷണം നല്കുന്ന വിധത്തിൽ.

ഉമ്മൻ ചാണ്ടിക്കെതിരേ വെറും ആരോപണങ്ങൾ മാത്രമാണ്‌.മെറ്റീരിയൽ ആയ തെളിവുകൾ ഇല്ലാത്ത മൊഴികൾ മാത്രം. ആർക്കും എതിരേ ഏതൊരാൾക്കും മൊഴി നല്കാം. എന്നാൽ മുൻ മന്ത്രി എ.കെ ശശീന്ദ്രന്റെ കേസിൽ ആരോപണം അല്ല. ജീവനുള്ള വൻ തെളിവാണ്‌. ലോകം മുഴുവൻ കേട്ട് ബോധ്യപ്പെട്ട കോൺക്രീറ്റായ തെളിവ്. സോളാർ കമ്മീഷൻ വെറും മൊഴിയുടെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേ പീഢന കേസ് എടുക്കാൻ പറഞ്ഞ സ്ഥിതിക്ക് മംഗളം കമ്മീഷൻ മുൻ മന്ത്രിയേ ജയിലിൽ അടക്കാനായിരുന്നു പറയേണ്ടിയിരുന്നത്. ഇതിൽ കൂടുതൽ അധികാര ദുർവിനയോഗത്തിനും, ലൈംഗീക കുറ്റകൃത്യത്തിനും എന്ത് തെളിവ് ആണ്‌ വേണ്ടത്? അതും രാജ്യം ഭരിക്കുന്ന..ജനങ്ങളേ നയിക്കുന്ന ഒരു മന്ത്രി ഇങ്ങിനെയായാൽ തെറ്റില്ല എന്നു പറയുന്നതിലേ നിയമ വകുപ്പും ന്യായവും എന്ത്? ഇത് ഈ നാട്ടിലേ ഒരു സാധാരണക്കാരൻ ആയിരുന്നേൽ ജനങ്ങൾ അവനേ തല്ലികൊല്ലുമായിരുന്നു. പോലീസിന്‌ ഇങ്ങിനെ സംസാരിച്ച ഒരു പ്രതിയേ കിട്ടിയിരുന്നേൽ ആജീവനാന്തം അവന്റെ ആരോഗ്യം നശിപ്പിക്കുന്ന രീതിയിൽ കടുത്ത മർദ്ദനം കൊടുക്കും
..പല വകുപ്പുകൾ ചാർത്തി മാസങ്ങളോലം ജയിലിൽ കിടന്നേനേ..നോക്കണേ ഒരു മന്ത്രി ഇതെല്ലാം കാട്ടിയപ്പോൾ സുരക്ഷിതമായി അയാൾക്ക് രാജ പാതയിലൂടെ രക്ഷപെടാൻ ചുവപ്പ് പരവതാനി വിരിച്ചു നല്കി.

Loading...

മുൻ മന്ത്രി ചെയ്തത് കുറ്റകൃത്യം തന്നെ, ഒരു വസ്തുതയും അന്വേഷിച്ചിട്ടില്ല

വിവാദ ശബ്ദരേഖ തന്റേതല്ല എന്ന് നിഷേധിക്കുകയോ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയോ അതൊരു എക്‌സ്‌പേര്‍ട്ട് അനാലിസിസ്സ്‌ന് അയക്കുവാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം വിവാദ ശബ്ദരേഖയിലെ ശബ്ദം അദ്ദേഹത്തിന്റെ തന്നെ എന്നുള്ളത് സംശയാതീതമാണ്. സംഭാഷണവുമായി ബന്ധപ്പെട്ട് ഒരു ശാസ്ത്രീയ പരിശോധനയും നടന്നിട്ടില്ല. അന്വേഷണ കമ്മിഷന്‍ എന്നത് ഒരുഫാക്റ്റ് ഫൈന്റിംഗ് ബോഡിയാണ്. പരാതിക്കാരി കമ്മിഷനു മുന്നില്‍ വന്നിട്ടില്ല എന്നുള്ളതും മാധ്യമ സ്ഥാപനം ശബ്ദരേഖയുടെ ബന്ധപ്പെട്ട സി.ഡി. കമ്മീഷനില്‍ പ്രൊഡ്യൂസ് ചെയ്തിട്ടല്ല എന്നതും ശശീന്ദ്രനും മുന്നണിയും നടത്തിയ ഒത്തുതിര്‍പ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. പരാതിക്കാരിക്ക് നിന്നെ എന്റെ കീഴില്‍ ജോലിക്ക് എടുക്കാം എന്ന് ബോധിപ്പിച്ച് അവരില്‍ നിന്നും ഫോണിലൂടെ കൈപ്പറ്റിയ ലൈംഗീക സംതൃപ്തി അഴിമതി നിരോധന നിയമം സെക്ഷന്‍ 7 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കേണ്ടതാണ്. മുൻ മന്ത്രിയേ ഒരിക്കലും കുറ്റ വിമുക്തനാക്കാനും ധാർമ്മിക സർട്ടിഫികറ്റ് കൊടുക്കാനും ആകില്ല.അയാളേ പ്രോസിക്യൂട്ട് ചെയ്യണം എന്നത് അനിവാര്യമാണ്‌.

അറിയേണ്ട കാര്യങ്ങൾ
ഒറിജിനൽ ശബ്ദ രേഖ എവിടെ? മന്ത്രി സംസാരിച്ചപ്പോൾ മറുവശത്ത് സംസാരിച്ച സ്ത്രീശബ്ദം എന്തായിരുന്നു. ഈ ട്രാപ്പ് വെയ്ക്കാൻ പെൺകുട്ടിയേ ചുമതലപ്പെടുത്തിയത് ആരാണ്‌? എന്ത് പ്രതിഫലം അവൾ കൈപറ്റി?നിർണ്ണായകമായ ഈ ചോദ്യങ്ങൾക്ക് ഉത്തരം കുഴിച്ചു മൂടിയ കമീഷനും സർക്കാരും എല്ലാം ഒതുക്കാൻ കൈ മെയ്യ് മറന്ന് സഹാകരിച്ചു?

നോക്കുക, ഒരു മാധ്യമ സ്ഥാപനം ഒരുക്കിയ കെണിയിൽ ആണ്‌ മുൻ മന്ത്രി വീണത്. ഇത് കെണിയല്ല യാതാർഥ്യമായിരുന്നു എങ്കിലോ? എന്തെല്ലാം ലൈംഗീക വേഴ്ച്ചകൾ നടക്കുമായിരുന്നു. അദ്ദേഹം കുടുംബത്തേ പോലും ചതിക്കുകയും, അധികാര ദുർവിനയോഗം ലൈംഗീകതക്കായി നടത്തുക വരെ ചെയ്യുമായിരുന്നു. ഭാഗ്യം കൊണ്ട് ഇത് കെണിയായി പോവുകയും അദ്ദേഹത്തിന്റെ കുടുംബം രക്ഷപെടുകയുമായിരുന്നു.

ഈ കെണി തെറ്റെന്ന് പറയുമ്പോൾ വിജിലൻസ് നോട്ടു കെട്ടുകളും ആയി ഇരകളേ സർക്കാർ ഓഫീസിലേക്ക് പറഞ്ഞയച്ച് ഉന്നതരേ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കുന്നതോ? അത് സർക്കാർ സ്പോൺസേഡ് കെണിയല്ലേ?. സർക്കാർ സ്പോൺസേഡ് ട്രാപ്പ് അല്ലേ?.സർക്കാർ സ്പോൺസേഡ് കെണിക്ക് നിയമപരമായ പരിരക്ഷ ഉണ്ടോ?..അതേ മാനദഢം വയ്ച്ച് പെൺ കെണിയിൽ വീണ മന്ത്രിയേയും പ്രോസിക്യൂട്ട് ചെയേണ്ടതാണ്‌. സോളർ കേസിലും മഗളം ട്രാപ്പ് കേസിലും എന്തുകോണ്ട് കമ്മീഷനുകൾക്ക് വ്യത്യസ്ഥ നിലപാട് വന്നു?

വിവാദ ശബ്ദരേഖ തന്റേതല്ല എന്ന് നിഷേധിക്കുകയോ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുകയോ അതൊരു എക്‌സ്‌പേര്‍ട്ട് അനാലിസിസ്സ്‌ന് അയക്കുവാന്‍ ആവശ്യപ്പെടുകയോ ചെയ്യാത്ത പക്ഷം വിവാദ ശബ്ദരേഖയിലെ ശബ്ദം അദ്ദേഹത്തിന്റെ തന്നെ എന്നുള്ളത് സംശയാതീതമാണ്. ആസൂത്രിതമായ കെണി എന്നു പറയുമ്പോഴും സംഭാഷണം ക്രിത്രിമമാണ് എന്ന വാദ ഉയിക്കപ്പെട്ടിട്ടില്ല. ശശീന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ല എന്നല്ല ചെയ്ത കുറ്റം ഒത്തു തീര്‍പ്പാക്കി എന്നതിലാണ് ശശീന്ദ്രന്റെ മന്ത്രി സ്ഥാനം മാത്രമല്ല അദ്ദേഹത്തിന്റെ പൊതുജീവിതം തന്നെ അദ്ദേഹം അവസാനിപ്പിക്കണമെന്ന് ഓരോ കേരളീയനും തോന്നുന്നത്.

ട്രാപ്പ് വയ്ക്കാൻ പോയ ആളേ പിടിച്ചപ്പോൾ..

ഈ കേസിൽ മന്ത്രിയേ കുടുക്കിയ അല്ലെങ്കിൽ മന്ത്രി മോശമായി പെരുമാറിയ പെൺകുട്ടി പരാതിക്കാരിയായി വന്നിരുന്നു.പിന്നീട് ആ പെൺകുട്ടിയും കേസ് ഒത്തുതീർത്തത് ദുരൂഹമായി തോന്നുന്നു. പരാതിക്കാരി മെജിസ്‌ട്രേറ്റ് മുമ്പാകെ പരാതി നല്‍കിയതിനു ശേഷം കേസ്സ് ഒത്തുതീര്‍പ്പായി ആയതിനാല്‍ കേസു പിന്‍വലിക്കുവാന്‍ അവസരം നല്‍കണമെ്ന്ന് അപേക്ഷിച്ചപ്പോള്‍ ബഹുമാനപ്പെട്ട സി.ജെ.എം. കോടതി അതിനനുവദിക്കുകയുണ്ടായില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കോടിതികള്‍ കൈകാര്യം ചെയ്തു വരുന്നത് എന്നിരിക്കെ, ഞാന്‍ കോടതിക്ക് പുറത്തുവെച്ച് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ച് സെറ്റില്‍ ചെയ്തു എന്ന് പറയുന്നത് ഒരു പൊതുപ്രവര്‍ത്തകന്‍ ഉല്‍പ്പെട്ട കേസില്‍ തീര്‍ത്തും അപലപനീയമാണ്. കോടതി വിചാരണയുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ എ.കെ.ശശീന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ല എന്നു കണ്ടെത്തി കുറ്റവിമുക്തനാക്കുന്നതും, പരാതിക്കാരിയുമായി കോടതിക്ക് പുറത്തു വെച്ച് മറ്റേതെങ്കിലും ഭീഷണിയാലോ പണ സ്വാധീനത്താലോ, മറ്റേതെങ്കിലും വഴിക്കോ പരാതിക്കാരിയെ കൊണ്ട് കേസ് പിന്‍വലിപ്പിക്കുവാന്‍ ശ്രമിക്കുന്നതും അത് നടന്നില്ല എന്ന ഘട്ടത്തില്‍ ഹൈകോടതിയില്‍ വന്ന പരാതി ഒത്തുതീര്‍പ്പായതിനാല്‍ പരാതി കോടതി റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നതും രണ്ടും രണ്ടാണ്.

ബോധപൂര്‍വ്വമായി ആരെങ്കിലും ‘പെണ്‍കെണി’ അഥവാ ഹണിട്രാപ്പില്‍ പെടുത്തിയതാണെങ്കില്‍ തന്നെ അത്തരമൊരു കെണിയില്‍ സ്വയം ചാടിയത് സ്വന്തം ശരീരത്തെയും മനസ്സിനേയും ആഗ്രഹങ്ങളേയും നിലക്കു നിര്‍ത്തുവാന്‍ കഴിയാത്തതിനാല്‍ അല്ലേ? ഇത്തരം കെണികളില്‍ സജ്ജീവ പങ്കാളിത്തത്തോടെ വീഴുന്ന മുന്‍ മന്ത്രി ഇനിയും മന്ത്രി സ്ഥാനത്തു വന്നാല്‍ പാവം അറിയാതെ വീണ്ടും ഏതെങ്കിലും കെണിയില്‍ ചെന്ന് ചാടിയാലോ? ഒരു പെകുട്ടിയുടെ മാനത്തിന്റേയും ജീവന്റേയും വിലപറഞ്ഞു കൊണ്ട് അധികാരത്തില്‍ വന്ന മുന്നണി മാധ്യമങ്ങളുടെ തലയില്‍ കുറ്റം മുഴുവന്‍ ചാരുന്നത് ദൗര്‍ഭാഗ്യകരമാണ്. ജിഷ സംഭവം ഉയര്‍ത്തി കാണിച്ച് സത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഒരു സര്‍ക്കാരാണ് ഇതെന്ന ബോധ്യം വേണം.വീണതായാലും വീഴ്ത്തിയതായാലും ഇത്തരം ഒരുവ്യക്തിയെ കേരള സമൂഹം ആഗ്രഹിക്കുന്നില്ല.  കേരളീയന് ഒരു മന്ത്രി എ്ന്നാല്‍ വിലപ്പെട്ടവനാണ്, ബഹുമാന്യനാണ്. പീഢിപ്പിക്കപ്പെട്ട പരാതിക്കാരി കേസ് ഒത്തു തീര്‍പ്പാക്കി എന്നു വരികിലും മന്ത്രി മുഖ്യന്‍ കുറ്റം ചെയ്തത് കുറ്റമല്ലാതാകുന്നില്ല. അവരോട് മാത്രമല്ല വോട്ട് നല്‍കി അധികാരത്തിലേറ്റിയ ജനമനസ്സുകളോടാണ് മുന്‍മന്ത്രി തെറ്റു ചെയ്തിരിക്കുന്നത്.