75 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന വിജയ്‌യുടെ അറുപതാമത് ചിത്രത്തില്‍ വില്ലനാകുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം എട്ട് കോടി. തമിഴിലെ പ്രമുഖ സംവിധായകന്‍ ഭരതാണ് വിജയ് 60 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലനാകാന്‍ മമ്മൂട്ടിയെയാണ് അണിയറക്കാര്‍ സമീപിച്ചിരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി സമ്മതം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. നിലവില്‍ തമിഴ് ചിത്രമായ പേരാണ്മയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. 75 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം വിജയ് യുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലില്‍ പുരോഗമിക്കുന്നു. രാം സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരാണ്മ. നേരത്തെ ജില്ല എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച മോഹന്‍ലാലിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ഐ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് സുരേഷ് ഗോപിക്ക് നാല് കോടി രൂപയും പ്രതിഫലം ലഭിച്ചു.

Loading...