ഭാഗ്യലക്ഷ്മി തെറ്റിദ്ധരിക്കപ്പെട്ടുവെന്നു തന്നെ പറയാം. ഭാഗ്യലക്ഷ്മി വിശ്വസിച്ചിരുന്നത് മണിചിത്രത്താഴിലെ നാഗവല്ലിയുടെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്. അവര്‍ പല ഷോകളിലും ഈ രംഗം അനുകരിച്ചിട്ടുണ്ട്. ഈ രംഗത്തിനു ശബ്ദം നല്‍കുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെല്ലാം അവര്‍ പലപ്പോഴും പല ഇന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്. ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പോലും തന്റെ പേരു പരാമര്‍ശിക്കാത്തതുപോലും വാര്‍ത്തയായിരുന്നു. പക്ഷേ, ചിത്രത്തില്‍ നാഗവല്ലിയുടെ ശബ്ദം ആരുടെയെന്നു പറയാന്‍ ഫാസില്‍ 23 വര്‍ഷമെന്തിനെടുത്തു എന്ന ചോദ്യം ബാക്കി…

“23 വര്‍ഷം മുന്‍പ് പുറത്തുവന്ന ചിത്രത്തേക്കുറിച്ച് ഫാസില്‍ ഇപ്പോള്‍ പറഞ്ഞാല്‍ താനെന്താണ് മറുപടി പറയുക” ഭാഗ്യലക്ഷ്മി

Loading...

മലയാളസിനിമയില്‍ കലാമൂല്യത്തിനൊപ്പം ജനപ്രീതിയും നേടിയ ചിത്രമാണ് മണിച്ചിത്രത്താഴ്. ഓരോ തവണയും ആസ്വദിച്ച് കാണാവുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ആയി മണിച്ചിത്രത്താഴിനെ വിലയിരുത്താം. കാലമെത്ര കഴിഞ്ഞാലും അതിലെ ഓരോ രംഗവും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായില്ല. നായിക കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ നാഗവല്ലിയായി ശോഭന തിളങ്ങിയത് ചിത്രം കണ്ട ആരും മറക്കില്ല.

സിനിമയില്‍ ശോഭനയുടെ അഭിനയത്തിനൊപ്പം നടി അവതരിപ്പിച്ച നാഗവല്ലിക്ക് നല്‍കിയിരുന്ന ശബ്ദവും ചിത്രം കണ്ട ഓരോ മലയാളിയുടെ മനസ്സിലും ഇന്നും നിലനില്‍ക്കുന്നു. നാഗവല്ലിക്ക് ശബ്ദം നല്‍കിയത് പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണെന്നാണ് ഓരോ മലയാളിയും വിശ്വസിച്ചിരുന്നത്. ഇക്കാര്യം തള്ളാന്‍ ഭാഗ്യലക്ഷ്മിയും തയ്യാറായിരുന്നില്ല. എന്നാല്‍ ആ ശബ്ദത്തിന് പിന്നില്‍ ഭാഗ്യലക്ഷ്മി ആയിരുന്നില്ലെന്ന് 23 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തി. ആ ശബ്ദത്തിന്റെ ഉടമ തമിഴ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ദുര്‍ഗ്ഗയാണെന്ന് ഫാസില്‍ പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് വേണ്ടി എഴുതിയ അനുഭവക്കുറിപ്പിലാണ് ഫാസിലിന്റെ വെളിപ്പെടുത്തല്‍.

23 വര്‍ഷമായി മലയാളി വിശ്വസിച്ച മണിചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദം ഭാഗ്യലക്ഷ്മിയാണെന്ന്. എന്നാല്‍ നാഗവല്ലിയുടെ ശബ്ദത്തിന്റെ ഉടമ തമിഴ് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ്. സിനിമയില്‍ ശബ്ദം നല്‍കിയവരുടെ പേരുകളുടെ കൂട്ടത്തില്‍ ദുര്‍ഗയുടെ പേരുപോലും കൊടുത്തിരുന്നില്ല. പേരു നല്‍കിയിട്ടില്ല എന്ന വിവരം ദുര്‍ഗ അറിയുന്നതിപ്പോഴാണ്. ഏറെ പ്രശസ്തിയാര്‍ജിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തതിന്റെ ക്രഡിറ്റ് മറ്റുള്ളവര്‍ തട്ടിയെടുത്തതുപോലും ദുര്‍ഗ അറിഞ്ഞിരുന്നില്ല. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസില്‍ നടത്തിയ വെളിപ്പെടുത്തലില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുര്‍ഗ്ഗ പ്രതികരിച്ചു. ഇത്രയും കാലം ഈ വിഷയത്തില്‍ താന്‍ നിരാശയായിരുന്നുവെന്നും സംവിധായകന്‍ അംഗീകരിച്ച് രംഗത്തുവന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ദുര്‍ഗ്ഗ പറഞ്ഞു.

വാരികയില്‍ ഫാസിലിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

മണിച്ചിത്രത്താഴില്‍ ശോഭനയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മിയാണ് ഡബ്ബ് ചെയ്തത്. നാഗവല്ലിയുടെ ശബ്ദവും ആദ്യം ഭാഗ്യലക്ഷ്മി സ്വരം മാറ്റി ഡബ്ബ് ചെയ്തു. പക്ഷേ പിന്നീട് ശേഖര്‍ സാറിനും കൂട്ടര്‍ക്കും മലയാളം തമിഴ് ശബ്ദങ്ങള്‍ തമ്മില്‍ ചിലയിടങ്ങളില്‍ സാമ്യം തോന്നിച്ചു. അതുകൊണ്ട് തമിഴിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ പിന്നീട് ഡബ്ബ് ചെയ്തത്. അന്നത് ഭാഗ്യലക്ഷ്മിയോട് പറയാന്‍ വിട്ടുപോയി.

ഭാഗ്യലക്ഷ്മി തെറ്റിദ്ധരിക്കപ്പെട്ടുവെന്നു തന്നെ പറയാം. ഭാഗ്യലക്ഷ്മി വിശ്വസിച്ചിരുന്നത് തമിഴിലെ ഡയലോഗും താന്‍ തന്നെയാണ് ഡബ്ബ് ചെയ്തത് എന്നാണ്.

മണിചിത്രത്താഴിലെ നാഗവല്ലിയുടെ സംഭാഷണങ്ങള്‍

കനത്തുറഞ്ഞ ഒരു ഗര്‍ജ്ജനത്തിന്റെ ആഴമുള്ള ഏതോ അപരിചിത ശബ്ദവുമായി തമിഴില്‍ ഉഗ്രഭാവത്തോടെ നകുലന്റെ നേരേ ഗംഗ: വിടമാട്ടേ?
(അലര്‍ച്ചയായി) വിടമാട്ടേ?
(ഞെട്ടിത്തരിച്ച് അന്ധാളിപ്പുമായി സ്തംഭിച്ചു നോക്കി നിന്നു പോകുന്ന നകുലന്‍.) അപ്പ നീ എന്‍നെ ഇങ്കേറ്ന്ത് എങ്കെയും പോകവിടമാട്ടേ
(അതിഭയങ്കരമായ കരുത്തിന്റെ ആഴമുള്ള ഗര്‍ജ്ജനമായി) അയോഗിയ നായേ…..ഉനക്ക് എവ്വളവ് ധൈര്യമിറുന്ത ഇപ്പവും എന്‍ കണ്‍മുണ്ണാടി വന്തു നിപ്പേ? ഇണ്ണക്കു ദുര്‍ഗാഷ്ടമി! ഉണ്ണെ നാന്‍ കൊന്ന് ഉന്‍ രത്തത്തെ കുടിച്ച്…. (ഇടതുകൈകൊണ്ട് അടുത്തു കിടന്ന കനത്ത ഒരു കട്ടില്‍ പുഷ്പം പോലെ പൊക്കിക്കൊണ്ട്) ഓങ്കാരനടനമാടുവേന്‍….!!
അതേ നിമിഷം നകുലന്‍ സര്‍വ്വശക്തിയുമെടുത്ത് : ഗംഗേ!

മണിച്ചിത്രത്താഴ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സഹായം ഇല്ലാതെ തന്നെ പ്രേക്ഷകരില്‍ ഭയവും ഉദ്വേഗവും ആകാംക്ഷയും ജനിപ്പിച്ച ചിത്രം. സംഭാഷണങ്ങള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും മനപ്പാഠം. ഒപ്പം ശ്രവണസുന്ദരമായ ഗാനങ്ങളും. ചിത്രം പോലെ ഓരോ സീനും മനസിലേക്ക് കൊണ്ടുവരുന്ന മധുമുട്ടത്തിന്റെ തിരക്കഥ.