അതൊക്കെ ഞാൻ കുറെ കണ്ടതാണ്, ചേട്ടനെ കുറിച്ച് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. തന്റെ പുതിയ ചിത്രമായ പ്രതി പൂവൻ കോഴി മികച്ച പ്രതികരണം നേടി പ്രദർശനം തുടരുക ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു സെയിൽസ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തിയിരിക്കുന്നത്.

ഇപ്പൊൾ സ്വന്തം കുടുംബത്തിൽ നിന്ന് ഒരു സിനിമ വരുന്നതിന്റെ ത്രില്ലിലാണ് നടി മഞ്ജു വാര്യർ . മഞ്ജുവിന്റെ ജ്യേഷ്ഠ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ബിജു മേനോനാണ് നായകൻ ആയി എത്തുന്നത്. നേരറിയാന്‍ സിബിഐ, സ്പീഡ് ട്രാക്ക്, ഹലോ, വെറുതെ ഒരു ഭാര്യ തുടങ്ങിയ നിരവധി സിനിമകളില്‍  മധു വാര്യര്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അദ്ദേഹം ഇപ്പൊൾ സംവിധാനത്തിന് ഒരുങ്ങുന്നത്.

Loading...

ചേട്ടന്റെ പുതിയ ചിത്രത്തെക്കുറിച്ച് മഞ്ജു വാര്യർ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ മനസ്സ് തുറന്ന് ഇരിക്കുക ആണ്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

‘വളരെ നാളായി ഞാൻ സ്നേഹത്തോടെ കാത്തിരിക്കുന്ന പ്രോജക്ടാണത് .ചേട്ടന്റെയും ഒരുപാട് വർഷങ്ങളായുള്ള സ്വപ്നം. വളരെ നാളായി അതിനു വേണ്ടി ചേട്ടൻ അനുഭവിക്കുന്ന കഷ്ടപ്പാടുകളും തയ്യാറെടുപ്പും നേരിട്ട് കണ്ടതാണ് ഞാൻ .പല ആഗ്രഹങ്ങളും ഈ സിനിമയ്ക്ക് വേണ്ടി ചേട്ടൻ വേണ്ടെന്നു വച്ചിട്ടുമുണ്ട്. ചേട്ടന്റെ സിനിമയാകുമ്പോൾ അതെനിക്ക് സ്പെഷലാണല്ലോ. അപ്പോൾ ഞാൻ തന്നെ നായികയാകുന്നത് ബോണസല്ലേ. വരുന്ന ഫെബ്രുവരി – മാർച്ചിലാണ് ഷൂട്ടിങ് തുടങ്ങുന്നത്. ബിജുവേട്ടനാണ് അതിലെന്റെ നായകൻ. ആ സിനിമ തിയേറ്ററിലെത്തുന്നത് എന്റെ വലിയ സ്വപ്നമാണ്’.- മഞ്ജു പറഞ്ഞു.

അതേസയം മഞ്ജു വാര്യര്‍ക്ക് ്കിടിലിന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അമ്മ ഗിരിജ. വേദിയിലെത്തിയയം അമ്മയെ കണ്ട് മഞ്ജു ഞെട്ടി. അപ്രതീക്ഷിതമായായിരുന്നു മഞ്ജുവിന്റെ അമ്മ സ്റ്റേജില്‍ എത്തിയത്. ഇത് കണ്ടാണ് മഞ്ജു ഞെട്ടിയത്. ‘ഡിന്നര്‍ വിത്ത് മഞ്ജു ആന്‍ഡ് ടീം പ്രതി പൂവന്‍ കോഴി’ എന്ന പരിപാടിയാണ് ഈ അപൂര്‍വ ഒത്തുചേരലിന് വേദിയായത്.

മഞ്ജു വാരിയര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മഞ്ജുവിന്റെയും അമ്മയുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയില്‍ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ മഞ്ജു സത്ബധയായി. നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ ഈ നിമിഷത്തെ സ്വീകരിച്ചത്.

പരിപാടിയില്‍ കേരളത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 22 സെയില്‍സ് ഗേള്‍സും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മഞ്ജുവിന്റെ അമ്മ ഗിരിജ അധികം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആളാണ്. ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമൊഷന്‍ പരിപാടിയില്‍ ഗിരിജ എത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.