മഞ്ജു വാര്യര്‍ പറയുന്നു, അദ്ദേഹമാണ് തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച പുരുഷന്‍

മഞ്ജു വാര്യര്‍ മലയാള സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ്. പല പല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ സ്ഥാനം നേടാന്‍ മഞ്ജുവിന് ആയിട്ടുണ്ട്. ഇതിനിടെ ദിലീപുമായുള്ള വിവാഹത്തിന് ശേഷം മഞ്ജു സിനിമയില്‍ നിന്നും മാറി നിന്നു. എന്നാല്‍ പിന്നീട് ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം നടി സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

ഇപ്പോള്‍ ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് മഞ്ജു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസു തുറന്നത്.

Loading...

‘അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’.

നേരത്തെ മഞ്ജു ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തെത്തിയിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മറ്റൊരു ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

കോട്ടയം സീ എം എസ് കോളേജില്‍ നിന്നുമുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. നടി അനുശ്രീയും മഞ്ജുവിന് ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സി എം എസ് കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാന്‍സ് വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതെസമയം മഞ്ജു തന്റെ രണ്ടാം തമിഴ് ചിത്രത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രനീ സൈറ ബാനു സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആര്‍.ജെ.ഷാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ഏപ്രില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങു. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യം എത്തിയത്.

പ്രതി പൂവന്‍കോഴിയാണ് മഞ്ജുവിന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്. വസ്ത്രവ്യാപാരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.