മഞ്ജുവിനെ ഞെട്ടിച്ച് അമ്മ വേദിയില്‍, ഞെട്ടിത്തരിച്ച് നടി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നടി കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രം പ്രതി പൂവന്‍ കോഴി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ്കിടിലിന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് അമ്മ ഗിരിജ. വേദിയിലെത്തിയയം അമ്മയെ കണ്ട് മഞ്ജു ഞെട്ടി. അപ്രതീക്ഷിതമായായിരുന്നു മഞ്ജുവിന്റെ അമ്മ സ്റ്റേജില്‍ എത്തിയത്. ഇത് കണ്ടാണ് മഞ്ജു ഞെട്ടിയത്. ‘ഡിന്നര്‍ വിത്ത് മഞ്ജു ആന്‍ഡ് ടീം പ്രതി പൂവന്‍ കോഴി’ എന്ന പരിപാടിയാണ് ഈ അപൂര്‍വ ഒത്തുചേരലിന് വേദിയായത്.

മഞ്ജു വാരിയര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മഞ്ജുവിന്റെയും അമ്മയുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയില്‍ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ മഞ്ജു സത്ബധയായി. നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ ഈ നിമിഷത്തെ സ്വീകരിച്ചത്.

Loading...

പരിപാടിയില്‍ കേരളത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 22 സെയില്‍സ് ഗേള്‍സും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മഞ്ജുവിന്റെ അമ്മ ഗിരിജ അധികം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആളാണ്. ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമൊഷന്‍ പരിപാടിയില്‍ ഗിരിജ എത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ മഞ്ജു ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തെത്തിയിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മറ്റൊരു ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

കോട്ടയം സീ എം എസ് കോളേജില്‍ നിന്നുമുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. നടി അനുശ്രീയും മഞ്ജുവിന് ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സി എം എസ് കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാന്‍സ് വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതെസമയം മഞ്ജു തന്റെ രണ്ടാം തമിഴ് ചിത്രത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രനീ സൈറ ബാനു സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആര്‍.ജെ.ഷാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.