ചിത്രീകരണത്തിന് ഇടേ മഞ്ജു വാര്യർക്ക് പരുക്ക്, നടിക്ക് സംഭവിച്ചത്

കൊച്ചി: നടി മഞ്ജു വാര്യർക്ക് സിനിമ ചിത്രീകരണത്തിന് ഇടക്ക് പരുക്ക് പറ്റി. സംഘട്ടന രംഗം ചിത്രീകരിക്കുന്ന സമയം ആണ് പരുക്ക് പറ്റിയത്. മഞ്ജു നായികയായി എത്തുന്ന ചത്തുർമുഖം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയായിരുന്നൂ മഞ്ജുവിന് പരുക്ക് പറ്റിയത്.

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാൽ വഴുതിയത് ആണ് നടി വീഴാൻ കാരണമെന്നാണ് വിവരം.

Loading...

വീഴ്ചയിൽ കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. നടിക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മഞ്ജു വാര്യര്‍ക്ക് അമ്മ കിടിലിന്‍ സര്‍്രൈപസ് നല്‍കിയ സംഭവം വാര്‍ത്തയായിരുന്നു. വേദിയിലെത്തിയ അമ്മയെ കണ്ട് മഞ്ജു ഞെട്ടി. അപ്രതീക്ഷിതമായായിരുന്നു മഞ്ജുവിന്റെ അമ്മ സ്‌റ്റേജില്‍ എത്തിയത്. ഇത് കണ്ടാണ് മഞ്ജു ഞെട്ടിയത്. ‘ഡിന്നര്‍ വിത്ത് മഞ്ജു ആന്‍ഡ് ടീം പ്രതി പൂവന്‍ കോഴി’ എന്ന പരിപാടിയാണ് ഈ അപൂര്‍വ ഒത്തുചേരലിന് വേദിയായത്.

മഞ്ജു വാരിയര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് മഞ്ജുവിന്റെയും അമ്മയുടെയും ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയില്‍ അമ്മ പ്രത്യക്ഷപ്പെട്ടപ്പോള്‍ മഞ്ജു സത്ബധയായി. നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ ഈ നിമിഷത്തെ സ്വീകരിച്ചത്.

പരിപാടിയില്‍ കേരളത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 22 സെയില്‍സ് ഗേള്‍സും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. മഞ്ജുവിന്റെ അമ്മ ഗിരിജ അധികം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത ആളാണ്. ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമൊഷന്‍ പരിപാടിയില്‍ ഗിരിജ എത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

നേരത്തെ മഞ്ജു ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തെത്തിയിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മറ്റൊരു ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

കോട്ടയം സീ എം എസ് കോളേജില്‍ നിന്നുമുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. നടി അനുശ്രീയും മഞ്ജുവിന് ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സി എം എസ് കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാന്‍സ് വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു