ഞ്ചാവ് അഥവാ മലയാള ഭാഷയില്‍ ഗഞ്ചന്‍. സദാചാരസഭകളില്‍ വെറുക്കപ്പെടുന്ന ഒരു ലഹരി. ഉപയോഗിക്കുന്നവരെ മതങ്ങളും സമൂഹങ്ങളും അധമരെന്ന് മുദ്രകുത്തി പടിയടച്ചു പിണ്ണം വയ്ക്കുന്നു. ഇതു കൈവശം വയ്ക്കുന്നതോ, ഉപയോഗിക്കുന്നതോ നിയപുസ്തകത്തില്‍ ശിക്ഷാര്‍ഹം. കൃഷിചെയ്യുന്ന പാടങ്ങള്‍ തീയിട്ടു നശിപ്പിക്കുന്നു. മരുന്നു മാഫിയ ലോബികള്‍ ഇതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ പലതും അനുഭവിക്കുന്ന ഒരു സിദ്ധൗഷധം ആണ് ഇതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ വളരെ കുറവായിരിക്കും.

aime

Loading...

എയ്മി കറി എന്ന മുപ്പൊത്തൊന്‍പതുകാരി. ഒരു ക്രിസ്തീയ പുരോഹിതന്റെ മകള്‍. മദ്യമോ മയക്കുമരുന്നോ ജീവിതത്തില്‍ രുചിച്ചു നോക്കാത്തവള്‍. അവളുടെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമായിരുന്നു 1992-ല്‍ അവള്‍ക്കുണ്ടായ ഭീകരമായ കാറപകടം. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അവള്‍ക്കോര്‍മ്മയില്ല. എന്നാല്‍ അതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എയ്മി തുടര്‍ന്ന് അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന വേദകള്‍ മറക്കില്ല. കഠിനമായ വേദനകള്‍ സഹിച്ച് ബെഡ്ഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത നിരവധി വര്‍ഷങ്ങള്‍…aime curry

ലോകത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ല വേദന സംഹാരികള്‍ ഡോക്ടര്‍മാര്‍ അവളില്‍ പരീക്ഷിച്ചു. ഒന്നിനും അവളുടെ വേദന കുറയ്ക്കുവാനോ, കിടക്കയില്‍ നിന്ന് എഴുന്നേല്‍പ്പിക്കുവാനോ അവളെ സഹായിച്ചില്ല. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് ഒരിക്കല്‍ അവളോട് പറഞ്ഞു ‘ഞാന്‍ നിനക്ക് ഒരു മരുന്ന് കൊണ്ട് തരാം, അത് നിന്റെ പ്രശ്നങ്ങള്‍ക്ക് വിടുതല്‍ തരും’. സുഹൃത്ത് ആ മരുന്നുമായി ഒരുദിവസം കടന്നുവന്നു. മരുന്ന് എന്തെന്നാല്‍ ശുദ്ധമായ ‘കഞ്ചാവ്’.

സുഹൃത്ത് കൊണ്ടുവന്ന കഞ്ചാവിന്റെ മണം പുരോഹിതനായ പിതാവിന്റെയും നാസികയിലെത്തി. കഞ്ചാവ് പാപമെന്ന് വിശ്വസിക്കുന്ന അദ്ദേഹം അതിനെ നഖശിഖാന്തം എതിര്‍ത്തു. എങ്കിലും അദ്ദേഹമറിയാതെ അതു പരീക്ഷിക്കാന്‍ അവള്‍ തീരുമാനിച്ചു. ഒരുദിവസം അദ്ദേഹം വെളിയില്‍ പോയ സമയത്ത് ‘മകളെ കഞ്ചാവ് മയക്കുമരുന്നാണ്, അത് പാപമാണ്, അതില്‍ നിന്ന് വിട്ടുനില്‍ക്കുക’ എന്നിങ്ങനെയുള്ള പിതാവിന്റെ ഉപദേശങ്ങള്‍ വിസ്മരിച്ച് അവള്‍ അതു ചെയ്തു. കഞ്ചാവ് തെറുത്ത സിഗരറ്റ് അവള്‍ ആ കിടക്കയില്‍ കിടന്നുതന്നെ വലിച്ചു. ഓരോ പുകകണികയും അവളിലേക്ക് ജീവനായി കടന്നു ചെന്നു. അത് അവളില്‍ അത്ഭുതം പ്രവര്‍ത്തിച്ചു. പിതാവ് സുവിശേഷഘോഷണം നടത്തി മടങ്ങിയെത്തിയപ്പോള്‍ പൂമുഖവാതില്‍ പുഞ്ചിരി തൂകിക്കൊണ്ട് അവള്‍ അദ്ദേഹത്തിനായി തുറന്നുകൊടുത്തു. അതോടെ പിതാവിന്റെ കഞ്ചാവിനോടുള്ള വിരോധം തീരുകയും അദ്ദേഹം തന്റെ മകളെപ്പോലെ വേദനയനുഭിക്കുന്നവര്‍ക്ക് കഞ്ചാവ് എന്ന സിദ്ധൗഷധത്തിന്റെ ഗുണങ്ങള്‍ ഉപദേശിച്ചുകൊടുക്കാനും ആരംഭിച്ചു.. ഇന്ന് എയ്മി കറി സന്തോഷവതിയാണ്. കഞ്ചാവിന്റെ മാസ്മര ലോകത്ത് വേദനയില്ലാതെ അവള്‍ ജീവിക്കുന്നു. കഞ്ചാവ് ദൈവത്തിന്റെ ‘വരദാനം’ എന്നാണ് എയ്മി പറയുന്നത്.

ജാനെറ്റ് ബോക്‌ലാന്റ് അമ്പതു വയസ്. ഫ്ലോറിഡയില്‍ നിന്നുള്ള നഴ്സ്. ഒരിക്കലും പുകവലിക്കാത്തവള്‍. കഞ്ചാവ് ഒരിക്കലും രുചിച്ചു നോക്കാത്തവള്‍. കഴിഞ്ഞ നവംബറില്‍ നടന്ന ഒരു മെഡിക്കല്‍ പരിശോധന അവരുടെ ജീവിതം മാറ്റി മറിച്ചു. തനിക്ക് സ്തനാര്‍ബുദം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്തുവന്നാലും തന്റെ ജീവനെ ക്യാന്‍സറിനു പണയപ്പെടുത്താന്‍ താല്പര്യമില്ലതിരുന്ന അവര്‍ അതിനെതിരെ ഒരു ഐതിഹാസിക സമരം തന്നെ പ്രഖ്യാപിച്ചു. തുടര്‍ന്ന് കിട്ടാവുന്ന അത്രയും മരുന്നുകള്‍, റേഡിയേഷന്‍ തെറാപ്പി, കീമോ തെറാപ്പി, സ്തനശസ്ത്രക്രിയകള്‍, സ്തനം വച്ചുപിടിപ്പിക്കല്‍ മുതലായ പല ചികിത്സകളും പയറ്റി നോക്കി. പക്ഷെ അവളുടെ വേദനകള്‍ക്ക് മാത്രം ശമനമില്ല, തന്റെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുള്ള ചിന്ത അവരെ അനുനിമിഷവും അസ്വസ്ഥയാക്കി. ഒരോ പ്രാവശ്യവും കീമോ തെറാപ്പി കഴിയുമ്പോള്‍ അനുഭവിക്കുന്ന ശര്‍ദ്ദി, തലയിലെ മുടികൊഴിച്ചല്‍ എല്ലാം ബാക്കി. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് അവള്‍ക്ക് അതു നല്‍കി. ശുദ്ധമായ കഞ്ചാവ്. ഇതു നിന്റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കും എന്ന് സുഹൃത്ത് ഉറപ്പും നല്‍കി. ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ എന്ത് സദാചാരം. എന്ത് തെറ്റുകള്‍. അവള്‍ സുഹൃത്തു കൊടുത്ത കഞ്ചാവ് അതുപടി വായിലിട്ട് ചവച്ചു തിന്നു. അവള്‍ക്ക് ഓക്കാനമില്ല, ശര്‍ദ്ദിയില്ല. ക്യാന്‍സറിന്റെ വേദനകളില്ല. ഇപ്പോള്‍ അവള്‍ക്ക് ഭക്ഷണം കഴിക്കാം, സംസാരിക്കാം, ജീവിതം സമാധാനം. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ അവളുടെ ക്യാന്‍സറും വിട്ടുമാറിയിരിക്കുന്നു. കഞ്ചാവ് പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു ദിവ്യാത്ഭുത മരുന്ന് ആണെന്ന് ജാനെറ്റ് പറയുന്നു. കൂടാതെ എല്ലാ ക്യാന്‍സെര്‍ രോഗികളും മറ്റു മരുന്നുകള്‍ വലിച്ചെറിഞ്ഞ് കഞ്ചാവ് ഉപയോഗിക്കാനും അവള്‍ ശുപാര്‍ശ ചെയ്യുന്നു.

തെരേസ ബൂമര്‍. പ്രായം 50. നോക്‌സ്‌വില്‍ ടെന്നസിക്കരി. തനിക്ക് സ്റ്റേജ് ത്രീ സെര്‍വിക്കല്‍ ക്യാന്‍സറെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. mariguana Cancerതുടര്‍ന്ന് മരുന്നുകളും, തെറാപ്പികളും. ഒന്നിനും അവരുടെ ക്യാന്‍സര്‍ വേദനകള്‍ക്ക് പരിഹാരമായില്ല. നൂറ്റിനാല്പത് പൗണ്ട് തൂക്കമുണ്ടായിരുന്ന അവര്‍ക്ക് അത് 87 പൗണ്ട് ആയി കുറഞ്ഞു. ജീവിതത്തോടുള്ള പ്രതീക്ഷകള്‍ മങ്ങി. നിരാശയുടെ പടുകുഴിയില്‍ അവര്‍ തന്റെ കിടക്കയില്‍ ജീവിതം ഹോമിച്ചു. അവര്‍ അനുഭവിക്കുന്ന വേദനയും നിരാശയും മനസ്സിലാക്കിയ ഡോക്ടര്‍ അവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുവാനുള്ള അനുമതി കുറിപ്പ് നല്‍കി. അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റുമരുന്നുകള്‍ എല്ലാം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ് അവര്‍ കഞ്ചാവിന്റെ ഉപയോഗവും ആരംഭിച്ചു. ഇന്നവര്‍ക്ക് വേദനയില്ല. ക്യാന്‍സറും. മറ്റുള്ളവര്‍ എന്നെ കഞ്ചാവിന്റെ അടിമയെന്ന് വിളിക്കുമായിരിക്കും, അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. തെരേസയുടെ വാക്കുകള്‍.

അലിസ് എര്‍വിന്‍. പതിനാലുവയസ്സുകാരി. 2011-ല്‍ അവള്‍ക്ക് മസ്തിഷ്കത്തില്‍ ക്യാന്‍സര്‍ കണ്ടെത്തി. മസ്തിഷ്ക ക്യാന്‍സര്‍ വന്ന ആരും ആറുമാസം തികച്ചിട്ടില്ല. വെറുതെ മാര്‍ക്കെറ്റില്‍ ലഭ്യമായ വിലകൂടിയ മയക്കുമരുന്നുകള്‍ അടങ്ങിയ വേദനസംഹാരി മരുന്നുകള്‍ നല്‍കി ബോധം കെടുത്തി രോഗികളെ ഇടാമെന്നല്ലാതെ ഒരു മരുന്നിനും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ല. അങ്ങനെയിരിക്കെ ഡോക്ടര്‍ ഈ പെണ്‍കുട്ടിക്ക് കഞ്ചാവ് നല്‍കി. അതുമൂലം അവളുടെ വേദനകള്‍ക്ക് ശമനം മാത്രമല്ല ഉണ്ടായത് 2014 മുതല്‍ അവളില്‍ ക്യാന്‍സര്‍ എന്ന രോഗം തന്നെയില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇന്ന് ആ കൊച്ചുമിടുക്കി സന്തോഷത്തോടെ ജീവിക്കുന്നു.

മൈക്കല കാംസ്റ്റോക്. ഏഴുവയസ്സുള്ള സീയാറ്റില്‍കാരി. രോഗം രക്താര്‍ബുദം. ലോകത്തില്‍ സുലഭമായ എല്ലാ മരുന്നുകളും പരീക്ഷണങ്ങളും ഈ കൊച്ചുകുട്ടിയില്‍ മാതാപിതാക്കള്‍ പരീക്ഷിച്ചു.marijuana Mykayla കുഞ്ഞിന്റെ അരോഗ്യം കുറഞ്ഞുവരുന്നതല്ലാതെ ഒരു മാറ്റവും അവര്‍ അവളില്‍ കണ്ടില്ല. ഒടുക്കം സകല രാഷ്ട്രീയ-സാമൂഹിക നിയമങ്ങളെയും മറികടന്ന് അവളുടെ പിതാവ് നിര്‍ബന്ധിച്ച് ഡോക്ടറെക്കൊണ്ട് മെഡിക്കല്‍ മെറവാനയ്ക്ക് കുറിപ്പെഴുതിപ്പിച്ച് അത് വാങ്ങി അവള്‍ക്ക് നല്‍കി. ഇന്നവള്‍ ക്യാന്‍സര്‍ വിമുക്തയായി ആരോഗ്യത്തോടെ ജീവിക്കുന്നു. ഇത്രനല്ല ഒരു മരുന്നിനെ എന്തുകൊണ്ട് സമൂഹവും നിയമങ്ങളും ഭയക്കുന്നു എന്നാണ് അവളുടെ പിതാവ് മിസ്റ്റര്‍ കാംസ്റ്റോക് ലോകത്തോട് ചോദിക്കുന്നത്.

ഷാര്‍ലെറ്റ് ഫിഗി: അഞ്ചുവയസ് പ്രായം. കോളറാഡോ നിവാസികളായ മാറ്റ് ഫിഗിയുടെയും പേയ്ജ് ഫിഗിയുടെയും ഇരട്ട പെണ്‍കുട്ടികളില്‍ ഒരുവള്‍. ഷാര്‍ലെറ്റ് ഉണ്ടായി ഒരു മാസം പ്രായമായപ്പോള്‍ മുതല്‍ അവളില്‍ അപസ്മാര രോഗം കണ്ടെത്തി. അതിന്റെ ഭീകരത വര്‍ഷങ്ങള്‍ കടന്നുപോകുന്തോറും വര്‍ദ്ധിച്ചു വന്നു.marijuana epilepsy അഞ്ചുവയസ്സായ സമയത്ത് ഒരാഴ്ചയില്‍ 300 പ്രാവശ്യം വരെ സീഷര്‍ (കോട്ടം) ഉണ്ടായിരുന്നു. സകല മരുന്നുകളും മാതാപിതാക്കള്‍ അവളില്‍ പരീക്ഷിച്ചു. ഒന്നിനും ഒരു ഫലവും കൊടുക്കാന്‍ മരുന്നുകള്‍ക്കായില്ല. കുട്ടിക്ക് എഴുന്നേറ്റു നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലുമായി. ഒടുക്കം ഒരു സുഹൃത്തിന്റെ നിര്‍ദേശാനുസരണം അവളില്‍ അവര്‍ കഞ്ചാവ് പരീക്ഷിച്ചു. ഇന്നവള്‍ മറ്റു മരുന്നുകള്‍ ഉപയോഗിക്കുന്നില്ല. കഞ്ചാവ് അവളില്‍ വന്നുകൊണ്ടിരുന്ന സീഷര്‍ ഇല്ലാതാക്കി. അവള്‍ക്ക് ഇപ്പോള്‍ ഈ രോഗം തന്നെയില്ല. ചുഴലിരോഗികള്‍ എല്ലാവരും ഈ അത്ഭുതമരുന്ന് ഉപയോഗിക്കണമെന്ന് പിതാവ് മാറ്റ് പറയുന്നു.

കഞ്ചാവ് എന്ന ഈ അത്ഭുത ഔഷധം ജീവന്‍ തിരികെനല്‍കിയ നിരവധിപേരുടെ യഥാര്‍ഥമായ കഥകള്‍ കടന്നുവരുന്നു. ക്യാന്‍സറും, ചുഴലി രോഗങ്ങളും കൂടാതെ ഭ്രാന്ത്, ഓട്ടിസം, ബുദ്ധിമന്ദത, ഡയബീറ്റിസ് മുതലായ രോഗങ്ങള്‍ക്കും കഞ്ചാവ് അത്യുത്തമം ആണെന്ന് ഓരോ ജീവിത അനുഭവങ്ങള്‍ തെളിയിക്കുന്നു. എന്നിരുന്നാലും ലോകവും മതങ്ങളും സമൂഹവും അവയെ വിലക്കപ്പെട്ട മയക്കുമരുന്നായി പ്രഖ്യാപിച്ചിരിക്കുന്നു. കഞ്ചാവിന്റെ ഗുണങ്ങള്‍ മനസ്സിലാക്കിയ പാശ്ചാത്യനാടുകളില്‍ പലയിടത്തും അവയെ വിലക്കപ്പെട്ട മയക്കുമരുന്നില്‍ നിന്ന് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മിതമായ തോതില്‍ ഉപയോഗിക്കാനുള്ള അനുവാദം കൊടുത്തു തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഗവണ്മെന്റ് ഇറക്കിയ ഒരു റിപ്പോര്‍ട്ടിന്‍ പ്രകാരം ക്യാന്‍സറിന്‌ മരുന്നായി കഞ്ചാവ്‌ ഉപയോഗിക്കാമെന്ന്‌ പറഞ്ഞിരുന്നു ക്യാന്‍സറിന്‌ പുറമെ ബ്രെയ്‌ന്‍ ട്യൂമറിനും കഞ്ചാവ്‌ ഫലപ്രദമാണെന്നാണ്‌ യു.എസ്‌ ഗവണ്‍മെന്റ് പറയുന്നത്. അമേരിക്കയിലെ നാഷ്‌ണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രഗ്‌ അബ്യൂസ്‌ നടത്തിയ പഠനത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ അമേരിക്കന്‍ ഗവണ്മെന്റ് ഇത് പറയുന്നത്. ക്യാന്‍സറിനെതിരെ കഞ്ചാവ്‌ ഫലപ്രദമാകുമെന്ന്‌ ഗവേഷണത്തില്‍ കണ്ടെത്തിയെന്നാണ്‌ ആ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. അര്‍ബുദം ബാധിച്ച ശരീര കോശങ്ങളെ നശിപ്പിക്കാന്‍ കഞ്ചാവിന്‌ ശേഷിയുണ്ടെന്ന്‌ മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ വെളിപ്പെടുത്തുന്നു. കൂടാതെ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഇതിന് അടിമയായിത്തീരുമെന്ന വാദമുഖങ്ങള്‍ തെറ്റാണെന്നും പഠനങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

marijuana

പ്രപഞ്ചസൃഷ്ടാവ് മാനവര്‍ക്കായി നല്‍കിയ ഈ സിദ്ധൗഷത്തെ വിലക്കേര്‍പ്പെടുത്തി മാറ്റി നിര്‍ത്തുകയാണോ വേണ്ടത്? അതോ പാര്‍ശ്വഫലം ഒട്ടും തന്നെയില്ലാത്ത ഈ അമൂല്യമരുന്ന് ഉപയോഗിക്കുന്നതിന് മനുഷ്യന് അനുവാദം നല്‍കുകയാണോ കരണീയം.

ഞാന്‍ ജനിച്ച നാട്ടില്‍ കഞ്ചാവ് ഉപയോഗിക്കുന്നവരെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് അവരോട് അറപ്പാണ്, വെറുപ്പാണ്, പുച്ഛമാണ്. ഏതോ നീചത്വം ചെയ്ത പ്രതീതിയാണ്. ഇതു കൂടുതലും ഉപയോഗിച്ചിരുന്നവര്‍ കൂലിപ്പണിക്കാരും താഴ്ന്ന ജാതികളിലുള്ളവരും ആയിരുന്നു. അവരില്‍ എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹത്തിന് എന്നെക്കാള്‍ പ്രായം ഉണ്ടെങ്കിലും ഒരുതരത്തിലുമുള്ള ഒരു അസുഖവും ഉണ്ടായിട്ടില്ല. ഒരു ചെറിയ പനിപോലും. ഒരുദിവസം ഞാന്‍ ചോദിച്ചു. താങ്കള്‍ക്ക് എന്തുകൊണ്ട് അസുഖങ്ങള്‍ ഒന്നും വരുന്നില്ല. അപ്പോള്‍ മടിക്കുത്തില്‍ തിരുകിയിരുന്ന ഒരു ബീഡി എടുത്തുകാട്ടി പുഞ്ചിരിച്ചുകൊണ്ട് അതഴിച്ച് അതിനുള്ളിലെ സാധനം എന്നെ കാണിച്ചു. കഞ്ചാവ്! ഇതുവലിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാവില്ല എന്ന് ഒരു അടിക്കുറിപ്പ് വാചകവും. ഞാന്‍ അന്നു ചിരിച്ചു. എന്നാല്‍ ഇന്ന് ശാസ്ത്രം തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ എത്രയോ കാലം മുമ്പ് നമ്മുടെ വംശം കണ്ടെത്തിയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ അത്ഭുതപ്പെടുന്നു…

തുടരും- അടുത്ത ആഴ്ച: കഞ്ചാവ് എന്തുകൊണ്ട് ലോകത്തിന്റെ വിലക്കപ്പെട്ട കനിയായി

അവലംബം: ഡോ. സഞ്ജയ് ഗുപ്ത, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, മറ്റ് പ്രസിദ്ധീകരണങ്ങള്‍

കഞ്ചാവ് മൂലം നിങ്ങളുടെയോ, ബന്ധുമിത്രാദികളുടെയോ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള, നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന വിവരങ്ങള്‍ ഇതിന്റെ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുവാന്‍ അഭ്യര്‍ഥിക്കുന്നു…