ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയണിന്റെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 25-ന്

വിനോദ് കൊണ്ടൂർ ഡേവിഡ്‌

ന്യൂജേഴ്സി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ ശക്തി കേന്ദ്രമായ മിഡ് അറ്റ്ലാന്റിക് റീജിയണ്‍, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം ഉത്സവമായവിഷു ഏപ്രിൽ 25 ശനിയാഴ്ച്ച ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 6 പ്രമുഖ അസോസിയേഷനുകളാണു ഫോമാഅറ്റ്ലാന്റിക് റീജിയണിൽ ഉള്ളതു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്), കേരള ആർട്സ് ആൻഡ്‌ ലിറ്റററി അസോസിയേഷൻ ഓഫ് അമേരിക്ക (കലാ), കേരള അസോസിയേഷൻഓഫ് ന്യൂജേഴ്സി (കാൻജ്), കേരള സമാജം ഓഫ് ന്യൂജേഴ്സി (കെഎസ്എൻജെ), സൗത്ത് ജേഴ്സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സ് (എസ്ജെഎകെ), ഡെലവെയർ മലയാളി അസോസിയേഷൻ (ഡെൽമ)എന്നീ സംഘടനകളാണ് ഫോമാ റീജിയണ്‍ 4-ൽ ഉള്ളതു. ഫോമാ ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ് പരിപാടിയിൽ മുഖ്യാതിഥി ആയിരിക്കും.

Loading...

വിഷു ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്‌ റീജിയണൽ വൈസ് പ്രസിഡന്റ്‌ ജിബി തോമസ്സും നാഷണൽ കമ്മിറ്റി മെമ്പർമാരായ ബിനു ജോസഫും സണ്ണി എബ്രഹാമുമാണു. ഫോമായുടെ തലമൂത്തനേതാക്കളായ മുൻ പ്രസിഡന്റ്‌ ജോർജ് മാത്യു, മുൻ ട്രഷറർ വർഗീസ്‌ ഫിലിപ്പ്, മുൻ സെക്രട്ടറി അനിയൻ ജോർജ്,മുൻ വൈസ് പ്രസിഡന്റ്‌ യോഹന്നാൻ സങ്കരത്തിൽ, എന്നിവരോടൊപ്പം സാബു സ്കറിയ(പ്രസിഡന്റ്‌ മാപ്), ജോ പണികർ (പ്രസിഡന്റ്‌ കാൻജ്), തോമസ്‌ എബ്രഹാം (പ്രസിഡന്റ്‌ കലാ), ബോബി തോമസ്‌ (പ്രസിഡന്റ്‌ കെഎസ്എൻജെ), ജോർജ് എബ്രഹാം (പ്രസിഡന്റ്‌ എസ്ജെഎകെ), ലാരിഅൽമീഡ (പ്രസിഡന്റ്‌ ഡെൽമ) എന്നിവരും പരിപാടികൾക്ക് നേതൃത്വം നല്കുന്നുണ്ട്.

2015-ലെ പെൻസിൽവേനിയ, ന്യൂജേഴ്സി, ഡെലവയർ എന്നീ സംസ്ഥാനങ്ങൾ കണ്ട ഏറ്റവും വലിയ വിഷു ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഈ വിഷു മഹോത്സവം കെങ്കേമമാക്കുവാൻഎല്ലാ മലയാളികളുടേയും  സഹായ സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.