ഇതര മതസ്ഥനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു. ബൈക്കില്‍ ഒന്നിച്ചു സഞ്ചരിച്ച വിത്യസ്ത മതങ്ങളില്‍ പെട്ട യുവാവിനും യുവതിക്കുമെതിരെ സദാചാര ആക്രമണം. ബെംഗളൂരുവിലെ ദൊഡ്ഡബെല്ലാപുരയിവലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയും യുവതിയെയും റോഡില്‍ തടഞ്ഞ് നിര്‍ത്തി അധിക്ഷേപിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇവര്‍ വിത്യസ്ത മതത്തില്‍ പെട്ടവരായിരുന്നുവെന്നാണ് ആക്രമണത്തിന് കാരണം.

ഒരു കൂട്ടം ആളുകളാണ് ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ അക്ബര്‍ എന്ന വ്യക്തിയെ പോലീസ് പിടികൂടി. ദൊഡ്ഡബല്ലാപൂരയിലെ ടെറിസ സ്ട്രീറ്റിലാണ് സംഭവം. യുവതി ഇതര മതസ്തനായ യുവാവിനൊപ്പം സഞ്ചരിച്ചതാണ് ഇവരെ അക്രമിക്കുവാന്‍ കാരണമായത്. ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ഇവര്‍ യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു.

Loading...

എന്നാല്‍ ഫോണ്‍ നമ്പര്‍ നല്‍കാന്‍ യുവതി തയ്യാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്തി. ഇതെല്ലാം സംഘത്തിലെ ചിലര്‍ ഫോണില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. പോലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.