2070-ല്‍ മുസ്ലീം മതം ലോകത്തിലെ ഏറ്റവും വലിയ മതമായി മാറും

വാഷിങ്ടണ്‍: ജനസംഖ്യാ വര്‍ദ്ധവനിന്റെ അടിസ്ഥാനത്തില്‍ അടുത്ത അറുപതുവര്‍ഷത്തിനകം മുസ്ലീമുകള്‍ മറ്റെല്ലാ മതസ്ഥരെയും മറികടന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പഠന റിപ്പോര്‍ട്ട്. കൂടാതെ ലോകത്തിലെ ജനനിരക്കിനെക്കാള്‍ ഇരട്ടിയിലധികം വളര്‍ച്ചയാണ് മുസ്ലീം മതത്തിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിഷ്‌പക്ഷ ചിന്തകരുടെ ഗവേഷണ സ്ഥാപനമായ പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇപ്പോള്‍ ക്രിസ്ത്യാനികള്‍ മുന്നിട്ടു നില്‍ക്കുന്ന 159 രാജ്യങ്ങളില്‍ അത് 151 ആയി ചുരുങ്ങും. നേരത്തെ ക്രിസ്ത്യാനികള്‍ ആധിപത്യമുറപ്പിച്ചിരുന്ന രാജ്യങ്ങളായ യുണൈറ്റഡ് കിങ്ഡം, ഓസ്ട്രേലിയ, ബെനിന്‍, ബോസ്നിയ-ഹെര്‍സെഗോവിന, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ന്യൂസീലാന്‍ഡ്, റിപ്പബ്ലിക് ഓഫ് മാസെഡോണിയ മുതലായിടത്ത് ഇപ്പോള്‍ ക്രിസ്ത്യാനികള്‍ അമ്പതു ശതമാനത്തിനു താഴെയാണ്. ഇന്ത്യയിലെ വര്‍ദ്ധിച്ച ജനനനിരക്കും മുസ്ലീം മതത്തെ ലോകത്തിന്റെ ഉന്നതത്തില്‍ എത്തിക്കാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Loading...

മുസ്ലീം സ്ത്രീകളില്‍ ശരാശരി 3.1 ആണ് ജനനനിരക്ക്. എന്നാല്‍ മറ്റു മതസ്ഥരില്‍ അത് അനുദിനം കുറഞ്ഞുവരുന്നതും ഒരു കാരണമായി കണക്കാക്കുന്നു. കൂടാതെ ശൈശവമരണം കുറയുന്നതും ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. 2070-ല്‍ ലോക ജനസംഖ്യയില്‍ 37 ശതമാനത്തോളം മുസ്ലീം മതസ്ഥരായിരിക്കുമെന്നും റിപ്പോര്‍ട്ട് കരുതുന്നു.

2050ഓടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുളള രാജ്യമായി ഇന്ത്യ മാറും: പഠനം

ന്യൂഡല്‍ഹി: 2050ഓടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ളീങ്ങളുളള രാജ്യമായി ഇന്ത്യ മാറുമെന്ന് പഠനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുക. 2050ഓടെ ലോകജനസംഖ്യയില്‍ ഹിന്ദുമതവിശ്വാസികള്‍ മൂന്നാംസ്ഥാനത്തായിരിക്കുമെന്നും ഒന്നാംസ്ഥാനത്തുള്ള ക്രിസ്ത്യാനികളുടേയും മുസ്‌ളീങ്ങളുടേയും എണ്ണം തമ്മില്‍ നേരിയ അന്തരം മാത്രമായിരിക്കും പ്യൂ റിസര്‍ച്ച്് സെന്റര്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2050ഓടെ വിശ്വാസികളുടെ ജനസംഖ്യ- പഠനത്തില്‍ നിന്ന്
ഹിന്ദുക്കളുടെ ജനസംഖ്യ 1 ബില്യണില്‍ നിന്നും 1.4 ബില്യണാവും (34 ശതമാനം വളര്‍ച്ച)
ലോകജനസംഖ്യയുടെ മൂന്നാംസ്ഥാനം ഹിന്ദു മതത്തനായിരിക്കും (14.9 ശതമാനം)
ഒരു മതത്തിലും വിശ്‌വസിക്കാത്തവര്‍ 13.2 ശതമാനമാവും
ലോകജനസംഖ്യയുടെ 30 ശതമാനം (2.8 ബില്യണ്‍) മുസ്ലിംങ്ങളായിരിക്കും
ലോകജനസംഖ്യയുടെ 31 ശതമാനം (2.8 ബില്യണ്‍) മാത്രമായിരിക്കും ക്രിസ്ത്യന്‍ ജനസംഖ്യ.
2010ല്‍ 1.6 ബില്യണ്‍ മുസ്ലിംങ്ങളാണ് ഉണ്ടായിരുന്നത്. 2.17 ബില്യണ്‍ ക്രിസ്ത്യാനികളും. ആകെ ലോകജനസംഖ്യയെക്കാള്‍ അതിവേഗത്തിലാണ് മുസ്‌ളീങ്ങളുടെ എണ്ണം കൂടുന്നതെന്ന് സര്‍വേ പറയുന്നു. ഈ നില തുടരുകയാണെങ്കില്‍ 2070 ആവുന്‌പോഴേക്കും ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വിശ്വസിക്കുന്ന മതമായി ഇസ്‌ളാം മാറും. 2050ല്‍ യൂറോപ്പിലെ ജനസംഖ്യയുടെ പത്ത് ശതമാനം മുസ്‌ളീങ്ങള്‍ കൈയടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ 5.9 ശതമാനം മാത്രമായിരുന്നിടത്ത് നിന്നാണിത്.

ഇന്ത്യയില്‍ ഹിന്ദു മതവിശ്വാസികള്‍ക്ക് തന്നെയായിരിക്കും ഭൂരിപക്ഷമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന അസമാണ് മുസ്‌ളീം ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം. 2001ല്‍ കേരളത്തിലെ മുസ്‌ളീം ജനസംഖ്യ 24.7% ആയിരുന്നു. 2011ല്‍ അത് 1.9% വര്‍ദ്ധിച്ച് 26.6 ശതമാനമായി.

അടുത്ത കാലത്ത് വിവാദങ്ങളായ ഹിന്ദുസ്ത്രീകള്‍ നാല് മക്കള്‍ക്ക് ജന്മം നല്‍കണമെന്ന സാക്ഷി മഹാരാജിന്റെയും അവര്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ശ്യാമല്‍ ഗോസ്വാമി എന്നിവരുടെയും പ്രസ്താവനകളില്‍ കഴമ്പുണ്ടെന്ന് പുതിയ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ഇനി എന്നാണോ ബിഷപ്പുമാര്‍ ഓരോ ക്രിസ്ത്യന്‍ സ്ത്രീകളും ആറുകുട്ടികള്‍ക്കു വീതം ജന്മം നല്‍കണമെന്ന അവകാശവാദവുമായി കടന്നുവരിക.