വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നമിത പ്രമോദ്, പ്രശംസിച്ച് നടന്മാര്‍

വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്ന് നടി നമിത പ്രമോദ് പറഞ്ഞപ്പോള്‍ തന്റെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് മലയാളത്തിലെ നടന്‍മാര്‍ അടക്കം രംഗത്തെത്തിയെന്ന് തുറന്നു പറയുകയാണ് നമിത പ്രമോദ്. ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് നമിത മനസ് തുറന്നത്. താന്‍ കുടുംബജീവിതത്തിനു വില കല്പിക്കുന്നയാളാണെന്നും അതിനാലാണ് അങ്ങനെയൊരു തീരുമാനമെന്നും നമിത പറയുന്നു. മാത്രമല്ല, കുട്ടികളെ നന്നായി നോക്കുന്ന ഒരമ്മയാകാനാണ് തനിക്ക് ഇഷ്ടമെന്നും നമിത പറയുന്നു.

‘വേറെ ജോലിയേതായാലും വലിയ കുഴപ്പമില്ല. പക്ഷേ സിനിമയെന്നു പറയുമ്പോള്‍ അറുപത് എഴുപതു ദിവസം വീട്ടില്‍ നിന്നും മാറിനില്‍ക്കണം. കുട്ടികളൊക്കെ ആയിക്കഴിഞ്ഞാല്‍ ആര് അവരെ നോക്കും? എന്റെ അമ്മയെ കണ്ട് വളര്‍ന്നതു കൊണ്ടായിരിക്കും. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും, പൊന്നു പോലെയാണ് ഞങ്ങളെ അമ്മ നോക്കിയത്.

Loading...

അതിനാല്‍ എനിക്കൊരാഗ്രഹമുണ്ട്. എനിക്ക് പിള്ളേരൊക്കെ ആയിക്കഴിയുമ്പോള്‍ നല്ലൊരമ്മയാകണമെന്ന്. എന്റെ അഭിപ്രായമാണ് ഞാനീ പറയുന്നത്. കുറേപേര്‍ എന്റെയടുത്ത് പറഞ്ഞു വളരെ നല്ല തീരുമാനമാണിതെന്ന്. വളരെ നല്ല തീരുമാനമാണെന്ന് നടന്‍മാര്‍ അടക്കം എന്നോട് പറഞ്ഞിട്ടുണ്ട്’- നമിത വ്യക്തമാക്കി.

നാലഞ്ചു കൊല്ലത്തിനുള്ളില്‍ വിവാഹിതയാകാനും കുടുംബജീവിതം തുടങ്ങാനും സാധ്യതയുണ്ടെന്നും നമിത പറഞ്ഞു. ജീവിതത്തില്‍ അങ്ങനെ പ്രാധാന്യമര്‍ഹിക്കുന്ന ഒരാള്‍ വന്നിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂവെന്നാണ് താരത്തിന്റെ നിലപാട്.