പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് മോദി രാജ്യത്തോട് സംസാരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സംസ്ഥാനമുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. ഈ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ആറ് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. വൈകീട്ട് മൂന്നുമണിയോടു കൂടി ആരംഭിച്ച വീഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പത് മണിയോടുകൂടിയാണ് അവസാനിച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന സൂചനയായിരുന്നു യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്.

അതേസമയം നാലാമത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതായി. സൂചന.മെട്രോ,റയില്‍,ആഭ്യന്തര വിമാനം സര്‍വീസ് എന്നിവ നാലാമത്തെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കും.പതിനേഴാം തിയതി പ്രവര്‍ത്തനമാരംഭിക്കുമെന്ന് സൂചന നല്‍കി ദില്ലി മെട്രോ ശുചീകരണ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് പൂര്‍ത്തിയായതിന് പിന്നാലെ നാലാമത്തെ ലോക്ഡൗണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. മൂന്നാമത്തെ ലോക്ഡൗണില്‍ റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നേരിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Loading...

ഇത് പതിനേഴാം തിയതിയ്ക്ക് ശേഷം ആവിശ്യമില്ലെന്നാണ് പൊതുനിലപാട്. നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് സന്ദേശം പ്രധാനമന്ത്രി മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ക്ക് നല്‍കിയെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയം, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായി ഇതിനായുള്ള മാര്‍ഗരേഗ തയ്യാറാക്കും.റെഡ് സോണുകള്‍ മാത്രമായിരിക്കും അടഞ്ഞ് കിടക്കുക.അതേ സമയം ലോക്ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചന പുറത്ത് വന്നതോടെ സെന്‍സെക്‌സില്‍ കനത്ത നഷ്ടം രേഖപ്പെടുത്തി.