ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിക്കരുത്

കോട്ടയം: അമ്പതു നോമ്പിന്റെ ഭാഗമായി ഇത്തവണ ക്രൈസ്തവ വിശ്വാസികൾ സൈബർ ഉപവാസവും നടത്തണമെന്ന് കോട്ടയം ആസ്ഥാനമായ ഓർത്തഡോക്സ് പള്ളി. അതിനായി യുവാക്കളുടെ ഒരു സംഘത്തെയും സഭ രൂപീകരിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണി മുതൽ 24 മണിക്കൂർ നേരം മൊബൈൽ,​ ടി.വി,​ കം‌പ്യൂട്ടര്‍ എന്നിവ ഓഫാക്കി വയ്ക്കാനാണ് പള്ളിയിൽ നിന്നുള്ള അറിയിപ്പ്.

പുതുതലമുറ മൊബൈൽ,​ ടിവി,​ കം‌പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അടിമകളായി മാറിയിരിക്കുകയാണ്. അതിനാൽ അമ്പതു നോമ്പിനോടനുബന്ധിച്ച് 24 മണിക്കൂർ സൈബർ ഉപവാസം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നെന്നും ഈ പുതിയ രീതിക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പള്ളിയിലെ മുതിർന്ന പുരോഹിതനായ പി.എ.ഫിലിപ്പ് വാർത്താ ഏജൻസികളോട് പറഞ്ഞു. ഇക്കാര്യം നടപ്പിലാക്കാനായി പള്ളിയിലെ യുവാക്കളുടെ സംഘത്തെയാണ് ഫിലിപ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

Loading...