അശ്വിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് മാതാപിതാക്കള്‍

നാഗര്‍കോവില്‍. അജ്ഞാതന്‍ കൊടുത്ത പാനീയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് അശ്വിന്റെ മാതാപിതാക്കള്‍. ആന്തരിക അവയവങ്ങള്‍ക്ക് പൊള്ളലേറ്റാണ് അശ്വിന്‍ മരിച്ചത്. പാറശാലയില്‍ സുഹൃത്തായ യുവതി കൊടുത്ത ജൂസ് കുടിച്ച് യുവാവ് കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിലും അശ്വന്റെ മരണത്തിലേയും സാമാനതകള്‍ ഉണ്ടെന്നും അശ്വിന്റെ മാതാപിതാക്കളായ സുനിലും സോഫിയും പറയുന്നു.

വിത്യസ്തമായ സാഹചര്യത്തിലാണ് മരണം എങ്കിലും ഏഴ് കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ രണ്ട് സംഭവങ്ങളും നടക്കുന്നത്. അശ്വിന്റെയും കഴിഞ്ഞ ദിവസം മരിച്ച ഷാരോണ്‍ രാജിന്റെയും മരണം ഒരു പോലെയായിരുന്നുവെന്ന് സുനില്‍ പറയുന്നു. പാറശാലയിലെ കേസ ഞെട്ടിപ്പിക്കുന്നതാണ്. മകന്റെ കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സിബിസിഐഡിയില്‍ ഷാരോണിന്റെ മരണം അറിയിക്കുമെന്നും ഇവര്‍ പറയുന്നു.

Loading...

രണ്ട് കേസിലെയും ദുരൂഹതകള്‍ നീക്കണമെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പോലീസിന് നല്‍കുമെന്നും മാതാപിതാക്കള്‍ പറയുന്നു. ഷാരോണ്‍ മരിക്കുന്നതിന് രണ്ട് ആഴ്ച മുമ്പാണ് അശ്വന്‍ മരിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കെ ഒരു വിദ്യാര്‍ഥി നല്‍കിയ ജൂസ് കഴിച്ചാണ് കളിയിക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വന്‍ മരിച്ചത്. കേസുമായി ബന്ധപ്പെട്ട് കളിയിക്കാവിള പോലീസ് നടത്തിയ അന്വേഷണം സിബിസിഐഡിക്ക് നല്‍കിയത് കഴിഞ്ഞ ദിവസമാണ്.