ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല; ശബരിമലയില്‍ ആചാരം അട്ടിമറിക്കരുത്- ജി സുധാകരന്‍

ആലപ്പുഴ. ശബരിമലയില്‍ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളെ കയറവൂവെന്ന വാദം അംഗീകരിക്കണമെന്ന തന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന സംബനന്ധിച്ച് വിശദീകരിക്കുകയായിരുന്നു സുധാകരന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല. സ്ത്രീകളുടെ പ്രായപരിധി ആരും പറഞ്ഞിട്ടില്ല. ഇപ്പോഴും ശബരിമലയിലെ പ്രതിഷ്ഠ നിത്യബ്രപ്മചാര്യ സങ്കല്‍പ്പത്തിലായത് കൊണ്ട് അത് അങ്ങനെ തുടരുകയാണ്.

അതെല്ലാം ബഹുമാനിച്ച് അംഗീകരിച്ചു പോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 2006ല്‍ വിഎസ് സര്‍ക്കാരില്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരുമായി ആലോചിച്ച് ദേവസ്വം നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയ നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയിട്ടില്ല. സ്ത്രിയെ വെച്ചപ്പോള്‍ അവരുടെ വയസ്സ് 60 ആക്കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ട് സ്ത്രീകള്‍ക്കാണ് ജോലി നല്‍കിയത്. ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...

ഒരു ജീവി ജനിക്കുമ്പോള്‍ സോളാര്‍ സിസ്റ്റം ആ ജീവിയെ സ്വാധീനിക്കുമെന്ന് അവര്‍ പറയുന്നു. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. കഴിഞ്ഞ ദിവസം ജോതിഷ താന്ത്രിക വേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് ശബരിമലയില്‍ 50 വയസ് കഴിഞ്ഞ സ്ത്രീകളെ കയറാവു എന്ന് അദ്ദേഹം പറഞ്ഞിരുന്നു.