ലൂസിയുടെ വാർത്ത, മാതൃഭൂമി വൈദീകർ കുട്ടികളേ കൊണ്ട് കത്തിക്കുന്നു

മാതൃഭൂമി പത്രം തുലയാൻ കത്തോലിക്കാ സഭ സമരവുമായി രംഗത്ത്. മാതൃഭൂമിയിൽ സിസ്റ്റർ ലൂസിയുടെ വാർത്ത നല്കിയതാണ്‌ പ്രകോപനത്തിനു കാരണം. മാതൃഭൂമിക്കെതിരായ പ്രതിഷേധം ഇപ്പോൾ എല്ലാ ഇടവകകളിലും കത്തോലിക്കാ സഭ വ്യാപിപ്പിച്ചിരിക്കുന്നു. സിസ്റ്റർ ലൂസിയുടെ പ്രസ്ഥാവനയും അഭിമുഖവും മാതൃഭൂമി നല്കിയത് കത്തോലിക്കാ പുരോഹിതരെ കോപാകുലരാക്കുകയായിരുന്നു. അറ്റ്ഘുവരെ ഓൺലൈൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ നല്കിയിരുന്ന ഈ വാർത്ത മാതൃഭൂമി റിസ്കെടുത്തായിരുന്നു ചെയ്തത്. എന്നാൽ ഇപ്പോൾ അതിന്റെ പ്രതികാരവും മാതൃഭൂമി അനുഭവിക്കുകയാണ്‌.

സിസ്റ്റർ ലൂസിക്കെതിരെ വളരെ മോശമായ പ്ദപ്രയോഗങ്ങൾ ആണ്‌ കൊച്ചു കുട്ടികളേ വരെ സമരത്തിൽ ഇരുത്തി വൈദീകർ നടത്തുന്നത്. സമരത്തിനു നേതൃത്വത്തിൽ ആല്മായ സാന്നിധ്യം വളരെ കുറവാണ്‌. കുട്ടികളാണ്‌ എല്ലായിടത്തും. സഭയുടെ കുട്ടികളുടെ വിഭാഗമായ കെ.സി.വൈ.എം യോഗങ്ങൾ വൈദീകർ തന്നെ മാതൃഭൂമിക്കെതിരായ സമരത്തിൽ പലയിടത്തും വിളിച്ചു ചേർത്താണ്‌ സമരം നടത്തുന്നത്. മാത്രമല്ല സിസ്റ്റർ ലൂസിയുടെ വാർത്ത കൊടുത്ത മാധ്യമങ്ങളേ മഞ്ഞ പത്രങ്ങൾ എന്നും മഞ്ഞ മാധ്യമങ്ങൾ എന്നും വൈദീകർ ആക്ഷേപിക്കുന്നു.

Loading...

മാതൃഭൂമി തുലയട്ടേ എന്ന് വൈദീകർ മുദ്രാവാക്യം കുട്ടികൾക്ക് വിളിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. ഒരു വാർത്തയുടെ പേരിൽ ഇത്തരത്തിൽ ഒരു മാധ്യമത്തേ കത്തിക്കുന്നത് ശരിയോ എന്നത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. മുമ്പ് മാതൃഭൂമി വേട്ടയാടിയത് മീശ നോവലിന്റെ പേരിൽ ആയിരുന്നു. അത് ഹിന്ദു സമൂഹത്തിനെതിരായ ആക്ഷേപം നിറഞ്ഞ് ഒരു കൃതി ആയതിനാൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഒരു കന്യാസ്ത്രീയുടെ അഭിമുഖം കൊടുത്തു എന്നു പേരിൽ ഒരു പത്രത്തേ കത്തിക്കുന്നതും മാധ്യമ ലോകത്തേ ഒന്നാകെ ബഹിഷ്കരണ ഭീഷണി യിൽ നിർത്തുന്നതും ശരിയാണോ എന്നും ചോദ്യം ഉയരുന്നു. മറ്റ് അച്ചടി മത്രങ്ങൾ മാതൃഭൂമിയുടെ വഴിയേ വരാതിരിക്കാൻ ഉള്ള ഭീഷണിയും മുന്നറിയിപ്പും കൂടിയാണ്‌ വൈദീകരുടെ ഈ സമരത്തിനു പിന്നിൽ. ചിലയിടങ്ങളിൽ മാതൃഭൂമിക്കെതിരെ കന്യാസ്ത്രീക്ളും സമരത്തിനു രംഗത്തുണ്ട്. എല്ലാ കത്തോലിക്കാ വീടുളിൽ നിന്നും അടിയന്തിരമായി മാതൃഭൂമി നിർത്താൻ ആഹ്വാനം നടന്നു കഴിഞ്ഞു. മാത്രമല്ല പള്ളികൾ, അരമന, മഠങ്ങൾ, സഭയുടെ സ്ഥാപങ്ങൾ എന്നിവിടങ്ങിൽ നിന്നും മാതൃഭൂമി ഇതിനകം പിൻ വലിച്ചു കഴിഞ്ഞു.

ഇതു തന്നെ പതിനായിരത്തിനടുത്ത് കോപ്പികൾ വരും എന്നും അറിയുന്നു. എന്തായാലും ഇഷ്ടമില്ലാത്ത വാർത്ത നല്കിയാൽ മാധ്യമ സ്ഥാപനം കത്തിക്കാനും അടച്ചു പൂട്ടിക്കാനും ഇത്തരത്തിൽ സമരം നടത്തുന്നത് ക്രിസ്തീയ മാർഗ്ഗം തന്നെയാണോ. തങ്ങൾക്ക് ഇഷ്ടം ഇല്ലാത്ത വാർത്ത വന്നാൽ അത്തരം മാധ്യമങ്ങൾ നശിപ്പിക്കുന്നത് ഏത് ക്രിസ്തീയ മാർഗ്ഗം എന്നും വലിയ ചോദ്യങ്ങൾ ഉയരുന്നു. കുട്ടികൾക്ക് മാതൃഭൂമി പത്രം നല്കി പരസ്യമായി അത് കത്തിപ്പിക്കുന്ന വൈദീകരുടെ വീഡിയോകൾ വരെ സോഷ്യൽ മീഡിയയിൽ എത്തി കഴിഞ്ഞു. എതിർപ്പുകളുടെ പേരിൽ ഒരു മാധ്യമ സ്ഥാപനവും പൂട്ടിക്കരുത്.

ഒരു മാധ്യമ സ്ഥാപനത്തിനു തെറ്റു വന്നാൽ തിരുത്തിക്കണം. ശിക്ഷിക്കണം. അവരെ നമുക്ക് മാറ്റി നിർത്തണം. വേണ്ടിവന്നാൽ വീട്ടിൽ പോലും അത്തരം മാധ്യമങ്ങൾ കയറ്റരുത്. എന്നാൽ സത്യ സന്ധമായ വാർത്ത കൊടുത്തു എന്ന പേരിൽ ഒരു മാധ്യമവും മത ഭീകരതയ്ക്കും എതിർപിനും ഇടയാകരുത്. ഇത് നാളകളിൽ മറ്റെല്ലാ മതക്കാരും ആവർത്തിച്ചാൽ പിന്നെ പല വാർത്തകളും ജനങ്ങളിൽ എത്താത്ത അവസ്ഥ വരും

????എന്താണ് നിങ്ങൾ എന്നെ വിളിച്ചത് ????? കത്തോലിക്കാസഭയെ നാണം കെടുത്തിയത് റോബിനും,അതുപോലെ ഫ്രാന്കോയും,അതുപോലെ നിങ്ങളും നിങ്ങളെപോലെ രഹസ്യമായി അനേകം തെറ്റുകൾ ചെയ്യുന്ന പുരോഹിതരും ,നിങ്ങൾ പുണ്യവതിയാക്കുന്ന സെഫിയേപോലത്തെ സ്ത്രീകളുമാണ് എന്നറിയുക പുരോ….ഹിത,ചെറുപ്പക്കാരെ!! കെ സി വൈ എം നിങ്ങളുടെ നട്ടെല്ല് പണയം വച്ചോ ?? ചിരിച്ചുകൊണ്ട് അനീതിക്ക് കൂട്ടുനില്ക്കുന്ന പെൺകുട്ടികളെ കൊട്ടിയൂർ പള്ളിയിലെ 16 കാരിയെ ഓർത്ത് ദുഖിക്കുക,അകന്നുനില്ക്കേണ്ടവരിൽ നിന്നും അകന്നുനില്ക്കുക,നട്ടെല്ലൂരി കൊടുക്കാതെ തന്നെ ,എന്ന എളിയ ഒരുപദേശം ഞാൻ തരുന്നു.ഏത് പള്ളിയാണ് നിങ്ങളുടേത് ?? എനിക്ക് നിങ്ങളെ കാണണം,സംസാരിക്കണം.പത്രം കത്തിക്കാം നിങ്ങൾക്ക്,എന്നാൽ എന്നിലെ സത്യത്തെ തളക്കാനോ കത്തിക്കാനോ നിങ്ങൾക്കാവില്ല.1998,1999,2000 ഈ വർഷങ്ങളിൽ മാനന്തവാടി രൂപ തയിൽ കെ സി വൈ എം,മതബോധന രൂപ ത ടീമുകളിൽ ഞാനും ഉണ്ടായിരുന്നു .അധികാരം വേണ്ടാത്തതിനാലും,പലതും കണ്ടുമനസ്സിലാക്കിയതിനാലും 2000 ഓഗസ്റ്റിൽ സ്വയം പിന്മാറിയതുമാണെന്നും അറിയിക്കുന്നു.കാണാം നമ്മുക്ക്.നീതിക്കായി കൈകോർക്കാം.???നിങ്ങൾ എന്താണ് എന്നെ വിളിച്ചത് ???

Gepostet von Lucykalapura Fcc am Sonntag, 8. September 2019