സ്റ്റോർമുറിയിൽ അധ്യാപികയുമായി പ്രധാനാധ്യാപകന്‍റെ പ്രണയ ലീല: രംഗം മൊബൈലിൽ പകർത്തി വൈറലാക്കി വിദ്യാർഥികൾ

ബംഗളൂരു: പ്രണയം പരിധി വിട്ടതോടെ സ്കൂൾ സ്റ്റോറൂമിലെത്തി ആലിംഗനത്തിലമർന്ന പ്രധാനാധ്യാപകനെയും അധ്യാപികയെയും വിദ്യാർഥികൾ കുരുക്കി. കര്‍ണാടകയിലെ ശിവമോഗയിലുള്ള മാലൂരു ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകനും സ്കൂളിലെ അധ്യാപികയും തമ്മിൽ പ്രണയത്തിലയിട്ട് കാലം കുറയായിരുന്നു. ഇരുവരുടെയും സ്റ്റോറൂമിലെ സന്ദർശനവും സ്കൂളിൽ പാട്ടാണ്.

എന്നാൽ തെളിവ് ലഭിക്കാത്തതിനാൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാതെ വഴുതിമാറുകയായിരുന്നു സ്കൂൾ അധികൃതർ. ഇതിനിടെയാണ് സ്കൂളിലെ വിദ്യാർഥികൾ ഇവർക്ക് പണികൊടുത്തത്. പതിവുപോലെ സ്റ്റോർ മുറിയിലെത്തി പ്രണയം പങ്കിടാൻ ആലിംഗനത്തിലായ ഇരുവരുടെയും ദൃശ്യങ്ങൾ കുട്ടികൾ മൊബൈലിൽ പകർത്തി. സംഭവം ഫെയ്സ് ബുക്കിലും വാട്സാപ്പിലും വൈറലായതോടെ സ്കൂൾ അധികൃതരും കുരുക്കിലായി. വീഡിയോ വൈറല്‍ ആയതോടെയാണ് ഇരുവരെയും പുറത്താക്കാന്‍ തീരുമാനിച്ചുവെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.

Loading...

ഈ സ്‌കൂളില്‍ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവര്‍ക്ക് എന്ത് സന്ദേശമാണ് ഈ പ്രവര്‍ത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നല്‍കുന്നത്? ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി. സംഭവത്തില്‍ ജില്ലാ കളക്ടറും ഇടപെട്ടിട്ടുണ്ട്.