രണ്ട് കോടിയോ ആറ് സുന്ദരിമാര്‍ക്കൊപ്പം വെക്കേഷനോ? കപിലിൻ്റെ മറുപടി കേട്ട് ഞെട്ടി പ്രിയങ്കയെ

കപില്‍ ശര്‍മ അവതാരകനായി എത്തുന്ന കപില്‍ ഷോയിൽ ഇത്തവണത്തെ അതിഥി ബോളീവുഡിൽ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക ചോപ്ര ആയിരുന്നു. തന്റെ പുതിയ ചിത്രമായ ‘സ്‌കൈ ഈസ് പിങ്കി’ന്റെ പ്രചരണാര്‍ഥമാണ് പ്രിയങ്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇപ്പോള്‍ പരിപാടിയിലെ രസകരമായ ഒരു രംഗമാണ് കപില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രിയങ്ക ചോപ്ര പരിപാടിക്കിടയില്‍ കപിലിനോട് ഒരു ചോദ്യം ചോദിച്ചു. ഇതിന് കപില്‍ നല്‍കിയ ഗംഭീര മറുപടിയാണ് ശ്രദ്ധേയമാകുന്നത്. രണ്ട് കോടി രൂപ വേണോ അതോ ആറ് ഹോട്ട് സുന്ദരിമാരുമായി മാലദ്വീപില്‍ വെക്കേഷന്‍ വേണോ എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇതിന് രണ്ട് കോടിയാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നാണ് കപില്‍ പറഞ്ഞത്.

Loading...

എന്നാല്‍ കപിലിന്റെ ഈ മറുപടി താന്‍ അത് വിശ്വസിക്കില്ലെന്നായിരുന്നു പ്രിയങ്കയുടെ നിലപാട്. എന്നാല്‍ താന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് കപില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ട് കോടി രൂപയാകും താന്‍ തിരഞ്ഞെടുക്കുകയെന്നും ആറ് ഹോട്ട് സുന്ദരിമാരുമൊത്തുള്ള മാലദ്വീപ് വെക്കേഷന്‍ അറുപതിനായിരം രൂപയ്ക്ക് തനിക്ക് ക്രമീകരിക്കാവുന്നതേയുളളൂവെന്നുമായിരുന്നു കപില്‍ വിശദീകരിച്ചത്.