നിപ : 16 വരെയുള്ള പിഎസ്‍സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഈ മാസം 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു. ഒഎംആര്‍ പരീക്ഷകളും ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. നിപ വൈറസിനെതിരായ മുൻ കരുതലിന്റെ ഭാഗമായാണ് നടപടി. മേയ് 26ന് നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയും മാറ്റിവെച്ചിരുന്നു. പുതിയ പരീക്ഷാ തീയ്യതി പിന്നീട് അറിയിക്കും.