സഹോദരന്റെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

അവതാരക രഞ്ജിനി ഹരിദാസിന്റെ സഹോദരൻ ശ്രീപ്രിയൻ വിവാഹിതനായി. ആർഭാടങ്ങൾ ഒഴിവാക്കിയുള്ള വിവാഹവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് രഞ്ജിനി. ഏറെ നാളായി ആരാധാകർ തിരക്കുന്ന കാര്യമാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ  വിവാഹം. എന്നാലിപ്പോൾ സഹോദരന്റെ വിവാഹ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇത്രയും നാളും രഞ്ജിനിയുടെ കുഞ്ഞനുജനായി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിറഞ്ഞു നിന്നിരുന്നു ശ്രീപ്രിയൻ . രഞ്ജിനിയും അമ്മ സുജാതയും, രഞ്ജിനിയുടെ ബോയ്ഫ്രണ്ട് ശരത് പുളിമൂടും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ലളിതമായ ചടങ്ങുകളോടെ വിവാഹം. വധുവിനെ കുറച്ചു ദിവസം മുൻപാണ് രഞ്ജിനി പരിചയപ്പെടുത്തിയത്

Loading...

ബ്രീസ് എന്നാണ് രഞ്ജിനി തന്റെ നാത്തൂനെ പരിചയപ്പടുത്തിയിട്ടുള്ളത്. ബ്രീസ് ജോർജ് കൊറിയോഗ്രാഫറാണ് എന്ന് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും മനസിലാക്കാം. കാരണവരുടെ സ്ഥാനത്തുള്ള ചേച്ചിയുടെ കാൽതൊട്ടു വാങ്ങിയാണ് ശ്രീപ്രിയൻ ബ്രീസിന് താലിചാർത്തിയത്

ചടങ്ങിന് അടുത്ത സുഹൃത്തായ ഗായിക രഞ്ജിനി ജോസും മറ്റു കൂട്ടുകാരികളും എത്തിയപ്പോൾ. വിവാഹത്തിലെ നല്ല മുഹൂർത്തങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. അനുജന്റെ കല്യാണതിനു മുൻപ് രഞ്ജിനിയും ശരത്തും സുഹൃത്തുക്കളും ചേർന്നുള്ള ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.