നീ ​ഗുണ്ടുമണിയായി ഇരുന്നാ പോരാ, നീ മെലിയണം, പ്രചോദനം തന്നത് ഭാവന: ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടെന്ന് റിമി ടോമി

മലയാളികൾക്ക് ഇന്നും പ്രിയങ്കരിയായ പാട്ടുകാരിയാണ് റിമി ടോമി. പാട്ടുകാരിയും നടിയും മാത്രമല്ല ഇന്ന് ഒരു യൂട്യൂബർ കൂടിയാണ് താരം. യൂട്യൂബിൽ റിമി പാചകവും പാട്ടും ഫിറ്റ്നസ്സുമായി മുന്നോട്ടുപോകുകയാണ്. തന്റെ ഫിറ്റനസ് എങ്ങനെ കാത്തു സൂക്ഷിക്കുന്നുവെന്നും താരം പ്രേഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്നസ് സംബന്ധിച്ച് പ്രേഷകരുടെ മറുപടി പറയുന്ന എപ്പിസോഡിലാണ് താരം ഭാവനയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെച്ചത്.

​ഗുണ്ടുമണിയായിരുന്ന തനിക്ക് മെലിയാൻ പ്രചോദനം തന്നത് ഭാവനയാണെന്ന് റിമി തുറന്നുപറയുന്നു. ഭാവന ഇന്നും തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നനും ആ ബന്ധം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ടെന്നും റിമി പറഞ്ഞു. എന്തായാലും റിമിയുടെ യൂട്യൂബ് വീഡിയോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സബ്സ്ക്രൈബേഴ്സുകളുടെ എണ്ണം ഏതാണ്ട് രണ്ട് ലക്ഷത്തിനോട് അടുക്കുകയാണ്. ഫിറ്റ്നസ് സംബന്ധിച്ച വീഡിയോകൾക്കാണ് മികച്ച പ്രതികരണെ എന്ന് റിമി തന്നെ പറയുന്നു.

Loading...

ഇതിനിടയിൽ മമ്മൂക്ക വർക്കൗട്ട് ചിത്രങ്ങൾ വൈറലായതിനു ശേഷം റിമി ടോമിയുടെ പുതിയ ചിത്രങ്ങളും വൈറലായിരുന്നു. ചുവന്ന ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങൾ റിമി കഴിഞ്ഞ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ ആരാധാകർ കിടിലൻ കമന്റുകളുമായെത്തി. നാൽപ്പത്തഞ്ചാം വയസ്സിലും എന്നാ ലുക്കാണെന്നും, മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെയാണ് താരം എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. കമന്റ് വളരെ പെട്ടെന്ന് വൈറലാകുകയും പിന്നീട് റിമിയുടെ പ്രായം നാൽപ്പത്തിയഞ്ച് ആണോഎന്നും ചർ‌ച്ചയായി, എന്തായാലും ലേഡി മമ്മൂട്ടി എന്ന് പലരും റിമിയെ വിളിച്ചു തുടങ്ങി.