ആ വസ്ത്രം ഒരിക്കല്‍ പോലും ശരീരത്തില്‍ നിന്നും തെന്നിമാറിയില്ല, കാമറക്ക് പോലും കണ്ടുപിടിക്കാത്ത രഹസ്യം വെളിപ്പെടുത്തി പ്രിയങ്ക

ഏറെ ആരാധകര്‍ ഉള്ള നടിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി തിളങ്ങി നില്‍ക്കുന്നതിന് ഇടെയാണ് പോപ് ഗായകന്‍ നിത് ജൊനാസുമായി പ്രിയങ്ക പ്രണയത്തില്‍ ആകുന്നതും ഇരുവരും വിവാഹിതര്‍ ആകുന്നതും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗ്രാമി അവാര്‍ഡ് വേദിയില്‍ എത്തിയത് ഏവരെയും ഞെട്ടിച്ചായിരുന്നു. പ്രിയങ്കയുടെ വേഷം തന്നെ ആയിരുന്നു ഏവരെയും ഞെട്ടിച്ചത്.

ഡീപ് നെക്ക് ലൈന്‍ ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക ഗ്രാമി അവാര്‍ഡ് വേദിയില്‍ എത്തിയത്. എന്നാല്‍ പ്രിയങ്കയുടെ വേഷത്തിന് ഒരേ സമയം പ്രശംസയും വിമര്‍ശനവും നേരിടേണ്ടി വന്നു. ഫാഷന്‍ ലോകത്തെ ഹിറ്റ് പരീക്ഷണങ്ങളില്‍ ഒന്നായിരുന്നു പ്രിയങ്കയുടെ ഡീപ് നെക്കിലുള്ള സ്‌കിന്‍ ഫിറ്റ് ഗൗണ്‍. ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലുമുള്ള വസ്ത്രത്തില്‍ പ്രിയങ്ക മത്സകന്യകയെ പോലെ തിളങ്ങി നിന്നിരുന്നു. കഴുത്തു മുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈണ്‍ ആണ് ഗൗണില്‍ ഏറ്റവും ആകര്‍ഷകം. റാള്‍ഫ് ആന്‍ഡ് സ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്.

Loading...

പൊക്കിള്‍ ചുഴിയില്‍ ക്രിസ്റ്റല്‍ സ്റ്റഡ് അടക്കമുള്ള ആക്‌സസറികളുമായി താരം അവാര്‍ഡ് വേദിയില്‍ തിളങ്ങി. എന്നാല്‍ താരത്തിന്റെ വസ്ത്രം ഒരിക്കല്‍ പോലും തെന്നിമാറാതെ ശരീരത്തോട് ചേര്‍ന്നിരുന്നത് എങ്ങനെയാണെന്ന് ആണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ തിരക്കുന്നത്. ഇപ്പോഴിതാ ആ രഹസ്യം പ്രിയങ്ക തന്നെ വെളിപ്പെടുത്തുകയാണ്.

ഗ്രാമി വേദിയില്‍ താന്‍ ധരിച്ച വസ്ത്രത്തില്‍ ആളുകള്‍ കണ്ടതിലും അധികം പ്രത്യേകതകള്‍ ഉണ്ടെന്നും ലുക്കിന്റെ പൂര്‍ണതയ്ക്കായി ചില കുറുക്കു വഴികള്‍ ഉപയോഗിച്ചിരുന്നു എന്നും പ്രിയങ്ക പറയുന്നു. എല്ലാവരും കരുതുന്നതു പോലെ തന്നെ ആ ഗൗണ്‍ പ്രത്യേകിച്ച് നെക്ക് ലൈന്‍ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമാണെന്ന് സമ്മതിച്ച താരം അതിന് പിന്നിലെ കുറുക്കുവഴി എന്താണെന്നും തുറന്നുപറഞ്ഞു.

‘ആ വസ്ത്രം നിയന്ത്രിക്കാന്‍ പ്രയാസമായതു കൊണ്ടു തന്നെ എന്റെ ശരീരത്തിന്റെ നിറത്തോട് ചേര്‍ന്ന ഒരു നേര്‍ത്ത നെറ്റ് ഉപയോഗിച്ച് നെക്ക് ലൈന്‍ യോജിപ്പിച്ചിരുന്നു. ഇത് കാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ പോലും മനസിലാകില്ല. എന്നാല്‍ അത്തരത്തില്‍ ഒരു നെറ്റ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ആ വസ്ത്രം അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല’, പ്രിയങ്ക വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുംബൈയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇതിന് വേണ്ടി നിക് ജൊനാസും കുടുംബവും പത്ത് ദിവസം പ്രിയങ്കയുടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. നികിന്റെ മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും അതില്‍ ഒരാളുടെ ഭാര്യയും മറ്റൊരാളുടെ കാമുകിയുമായിരുന്നു ഇന്ത്യയിലെത്തിയത്.

ഇത്രയും ദിവസം പ്രിയങ്കയുടെ വീട്ടുകാരുടെ കൂടെ നിക് ജൊനാസും കുടുംബവും താമസിച്ചപ്പോള്‍ അവിടെയുണ്ടായ രസകരമായ സംഭവങ്ങളില്‍ ചിലതാണ് പ്രിയങ്ക പറഞ്ഞത്. ആ സമയത്ത് വിവാഹത്തിരക്കുകളിലായ തന്റെ കുടുംബത്തെ നിക് വളരെയധികം സഹായിച്ചു എന്നാണ് താരം പറയുന്നത്. ‘ഗ്യാസ് സിലിണ്ടര്‍ എടുക്കുന്നത് ഉള്‍പ്പെടെ, ആ സമയത്ത് നിക് ഒരു വിധം എല്ലാ കാര്യങ്ങളിലും എന്റെ കുടുംബത്തെ സഹായിച്ചു’ പ്രിയങ്ക പറഞ്ഞു.

വിവാഹത്തിന് മുന്‍പ് ഇവരെല്ലാം കൂടി ക്രിക്കറ്റ് മാച്ച് കളിച്ചതിന്റെ ഓര്‍മ്മകളും താരം നേരത്തെ പങ്കുവെച്ചിരുന്നു. ‘എന്റെ കസിന്‍സെല്ലാം ക്രിക്കറ്റ് ഫാന്‍സ് ആണ്. അപ്പോള്‍ ഞങ്ങള്‍ വധുവിന്റെ/വരന്റെ എന്നിങ്ങനെ രണ്ട് ടീമുകളായി ക്രിക്കറ്റ് കളിച്ചു. നിക് ഒരു നല്ല ബേസ്‌ബോള്‍ പ്ലേയറാണ്. പക്ഷേ രണ്ട് കളിയും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും വധുവിന്റെ ടീം ആണ് ജയിച്ചത്’ പ്രിയങ്ക സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്രിക്കറ്റ് ലൈവില്‍ പങ്കെടുക്കുന്നതിനിടെ പറഞ്ഞു.