ഞാൻ ചാണകമല്ലേ, നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്കൂ; ഇ ബുൾജെറ്റിന് വേണ്ടി വിളിച്ചവരോട് സുരേഷ് ​ഗോപി

സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലുമൊക്കെ ഇപ്പോഴത്തെ ചർച്ചാ വിഷയം ഇ ബുൾജെറ്റ് വ്ലോ​ഗർമാരുടെ അറസ്റ്റാണ്. മോട്ടോർ വാഹന വകുപ്പിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാണ്. കേരളം കത്തിക്കുമെന്ന് പറഞ്ഞ് വ്ലോ​ഗർമാരുടെ ആരാധകരും രം​ഗത്ത് എത്തിയത് വലിയ ട്രോളുകൾക്കും ചർച്ചകൾ വഴിവെച്ചിരുന്നു. ഇതിനിടെ തന്നെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി.

എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം. പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ​ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ ”പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ” എന്നായിരുന്നു മറുപടി.മോട്ടോ‍ വെഹിക്കിൾ ഡിപ്പാ‍ർട്ട്മെന്റ് മുഖ്യമന്ത്രിയുടെയും ​ഗതാ​ഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി അവരോട് പറഞ്ഞു. പിന്നാലെ ”സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?” എന്ന് ഇവ‍ർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് ”ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ” എന്ന് സുരേഷ് ​ഗോപി തിരിച്ച് ചോദിച്ചത്. ”ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ” എന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

Loading...