അമ്മായിയമ്മയെ മരുമകള്‍ മൂത്രം കുടിപ്പിച്ചു

ഇന്‍ഡോര്‍: ഇത് ഒരു സിനിമാക്കഥ പൊലെയാണ്. ഒരു സിനിമയില്‍ ഹോട്ടല്‍ മുതലാളിയുടെ പീഡനങ്ങളോടുള്ള പ്രതിഷേധ സൂചകമായി തൊഴിലാളി നാരങ്ങാവെള്ളത്തില്‍ മൂത്രമൊഴിച്ചു കുടിപ്പിച്ച സംഭവമുണ്ട്. അതുപോലെ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ലിയാന്‍ യുഗാങ്ങിലുള്ള ഡോങ്‌ഷെന്‍ങ് ആര്‍ട്ട് കിന്റര്‍ ഗാര്‍ഡണിലെ സ്ത്രീവിദ്വേഷിയും അമ്പത്തിനാലുകാരനുമായ ഗാവോ ചാവോ എന്ന പ്യൂണ്‍ തന്റെ സഹപ്രവര്‍ത്തകരായ അദ്ധ്യാപികമാരുടെ ചായയില്‍ മൂത്രമൊഴിച്ചു നല്‍കിയ സംഭവവും കേട്ടിട്ടുണ്ട്. എന്നാല്‍ അമ്മായിയമ്മയെ മൂത്രം കുടുപ്പിച്ച ഒരു മരുമകളുടെ കഥ ഇതാദ്യമായാണ് പുറംലോകം അറിയുന്നതു്‌.

ഒരുവര്‍ഷക്കാലം തന്റെ അമ്മായിയമ്മയുടെ ചായയില്‍ മൂത്രമൊഴിച്ചു കുടിപ്പിച്ച ഒരു മധ്യപ്രദേശുകാരി ഇന്ന് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. മധ്യപ്രദേശ് ഇന്‍ഡോര്‍കാരിയായ രേഖാ നാഗ്‌വന്‍ഷി (32) യാണ് തന്റെ അമ്മായിയമ്മയെ കൊണ്ട് ഒരുവര്‍ഷം മൂത്രം കുടിപ്പിച്ചതു്‌. അമ്മായിയമ്മ മരുമകളെ കയ്യോടെ പൊക്കുകയും ചെയ്തു.

Loading...

ജീവിതത്തെക്കുറിച്ച് വളരെ പ്രതീക്ഷകളുള്ള ഒരു സാധാരണ യുവതി ആയിരുന്നു രേഖാ. നേരിട്ടു കണ്ടെത്തുന്ന ഒരു പുരുഷനെയായിരുന്നു വരനായി അവളുടെ മനസ്സില്‍ പ്രതിഷ്ഠിച്ചിരുന്നതു്‌. എന്നാല്‍ ഒരുനാള്‍ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍ പറത്തി വീട്ടുകാര്‍ അവള്‍ക്ക് ഒരു വരനെ കണ്ടെത്തി വിവാഹവും നടത്തി.

അമ്മായിയമ്മപ്പോരിന്റെയും നാത്തൂന്‍ പോരിന്റെയും വേദനിപ്പിക്കുന്ന നിരവധി കഥകള്‍ പത്രങ്ങളില്‍ വായിച്ചറിവുള്ള രേഖ എന്തുവന്നാലും നേരിടാന്‍ തയ്യാറായാണ് ഭര്‍ത്താവായ ദീപക് (34)നോടൊപ്പം വിവാഹാനന്തരം ഭതൃവീട്ടിലേക്ക് വലതുകാല്‍ വച്ചു കയറിയത്. എന്നാല്‍ അവളുടെ സകല ധൈര്യവും നഷ്ടപ്പെടുത്തുന്ന വിധമായിരുന്നു ദീപക്കിന്റെയും ഭര്‍തൃവീട്ടുകാരുടെയും അവളോടുള്ള പെരുമാറ്റം. ഭര്‍ത്താവും വീട്ടുകാരും അടിമകളോട് പെരുമാറും വിധമാണ് അവളെ കരുതിയത്. അതിനോടിടയ്ക്ക് അവര്‍ക്ക് ഒരു മകളും പിറന്നിരുന്നു.

പീഡനങ്ങളില്‍ സഹികെട്ട് ഒരുദിവസം അവള്‍ തന്റെ മകളെ വരെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് തന്റെ വീട്ടിലേക്ക് താമസം മാറി. തന്റെ ഭാര്യയെ മാനസികവും ശരീരികവുമായി പീഡിപ്പിക്കുമായിരുന്നെങ്കിലും ദീപക്കിന് അവളെ വളരെ ഇഷ്ടമായിരുന്നു. അവളെ തിരികെ വീട്ടിലേക്ക് അവന്‍ പലതവണ ക്ഷണിച്ചിരുന്നു. ദീപക്കിന്റെ വീട്ടുകാരും അതിനായി അവനെ നിര്‍ബന്ധിച്ചിരുന്നു. വര്‍ഷങ്ങള്‍ നാല് അങ്ങനെ കടന്നുപോയി. ഒരുദിവസം ദീപക് രേഖയോടു കെഞ്ചി – രേഖേ നമ്മുടെ കുഞ്ഞിന്റെ ഭാവിയെങ്കിലും ഓര്‍ത്ത് നീ മടങ്ങിവാ.. പക്ഷെ അവള്‍ മടിച്ചു.

ഒടുക്കം കുഞ്ഞിനെ ഓര്‍ത്ത് ഒരുദിവസം ദീപക്കിന്റെ ആഗ്രഹത്തിനു വഴങ്ങി ഭര്‍തൃവീട്ടിലേക്ക് വീണ്ടും താമസം മാറുവാന്‍ രേഖയും സമ്മതം മൂളി. പക്ഷെ ചില നിബന്ധനകള്‍ അവള്‍ മുന്നോട്ടു വച്ചു. അവന്‍ അവള്‍ക്കുവേണ്ടി എല്ലാ പാചകവും ചെയ്യണം, വീട്ടിലെ തുണിമുഴുവന്‍ കഴുകണം, എന്നും അവളുടെ കാല് തിരുമ്മിക്കൊടുക്കണം. അവളുടെ എല്ലാ നിബന്ധനകളും ദീപക് സമ്മതിച്ചു. അവര്‍ ഭര്‍തൃവീട്ടില്‍ സന്തോഷത്തോടെ വീണ്ടും താമസവുമായി. എന്നാല്‍ അത് അധികനാള്‍ നീണ്ടുനിന്നില്ല. തന്റെ മകനെക്കൊണ്ട് മരുമകള്‍ പണിയെടുപ്പിക്കുന്നതില്‍ അമ്മായിയമ്മയ്ക്ക് അമര്‍ഷം തോന്നി. അവര്‍ ദീപക്കിനെ വീട്ടുജോലികള്‍ ചെയ്യുന്നതില്‍ നിന്നും തടഞ്ഞു. തുടര്‍ന്ന് വീട്ടുജോലികള്‍ എല്ലാം രേഖ തന്നെ ചെയ്യേണ്ടതായും വന്നു.

താന്‍ അനുഭവിച്ചു കൊണ്ടിരുന്ന സമാധാനം തകര്‍ത്ത അമ്മായിയമ്മയെ ഒരു പാഠം പഠിപ്പിക്കുവാനായി തുടര്‍ന്ന് രേഖയുടെ ചിന്ത. അതിനായി അവള്‍ കണ്ടെത്തിയതാണ് അമ്മായിയമ്മയെ കൊണ്ട് തന്റെ മൂത്രം കുടുപ്പിക്കുക എന്ന ഉപാധി. അതില്‍ അവള്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. ഒരുവര്‍ഷം അങ്ങനെ കടന്നുപോയി.

ഒരുദിവസം യാദൃച്ഛികമായി അടുക്കളയിലേക്ക് കടന്നുചെന്ന അമ്മായിയമ്മ കാണുന്നത് മരുമകള്‍ തന്റെ ചായക്കപ്പ് നിലത്തുവച്ച് അതില്‍ മൂത്രമൊഴിക്കുന്നതാണ്. അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത് ചുണ്ടത്ത് നിറഞ്ഞ പുഞ്ചിരിയുമായി മരുമകള്‍ തന്നെ ഇത്രകാലം കുടുപ്പിച്ചിരുന്നത് അവളുടെ മൂത്രമായിരുന്നുവെന്നുള്ള കാര്യം. തുടര്‍ന്ന് അമ്മായിയമ്മ പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് രേഖയ്ക്കെതിരെ കേസെടുക്കുവാന്‍ മുതിര്‍ന്നില്ല. എന്നാല്‍ കുറ്റങ്ങളും കുറവുകളും പരസ്പരം മനസ്സിലാക്കുകയും ക്ഷമിക്കുകയും ചെയ്ത് ദീപക്കും രേഖയും ഇപ്പോള്‍ മാറി സന്തോഷത്തോടെ താമസിക്കുന്നു.