അച്ഛന്റെ പാതയില്‍ ഉത്തര ഉണ്ണികൃഷ്‌ണന്‍

അച്ഛന്റെ പാതയില്‍ ഉത്തര ഉണ്ണികൃഷ്‌ണന്‍ ദേശീയ അവാര്‍ഡ്‌ അപ്രതീക്ഷിതമായി തേടിയെത്തിയിട്ടും പത്തുവയസുകാരിയായ ഉത്തരയ്‌ക്ക്‌ വലിയ അമ്പരപ്പില്ല. അവാര്‍ഡുകള്‍ ഉത്തരയുടെ വീ്‌ട്ടിലേക്ക്‌ എത്തുന്നത്‌ ഇതാദ്യമല്ല . അച്ഛനായ ഉണ്ണികൃഷ്‌ണന്‍ ഗാനമാലപിച്ച്‌ ദേശീയ പുരസ്‌കാരം ഇവിടേക്ക്‌ ഇതിനു മുമ്പും എത്തിയിട്ടുണ്ട്‌ .

uttara2 (1)എന്നാല്‍, നിഷ്‌കളങ്ക ശബ്ദത്തിനുടമയായ ഉത്തരയ്‌ക്ക്‌ ആഹ്‌ളാദം ഇതൊന്നുമല്ല, തന്റെ സ്‌കൂുളില്‍ നിന്നും നിരവധി കൂട്ടുകാരും ടീച്ചര്‍മാരും വിളിക്കുകയും വീട്ടിലെത്തി അഭിനന്ദിക്കുകയും ചെയ്‌തുവെന്നതാണ്‌. മികച്ചൊരു ഗായകന്റെ മകളെന്ന നിലയില്‍ സ്‌കുളില്‍ ഇപ്പോള്‍ തന്നെ എല്ലാവരും തന്നെ തിരിച്ചറിയുന്നുണ്ടെന്നും തനിക്കും അവാര്‌ഡ്‌ കിട്ടിയത്‌ സ്‌കൂളില്‍ എല്ലാവര്‍ക്കും സന്തോഷമായെന്നും ചെന്നെയിലെ ലേഡി ആണ്ടാല്‍ സ്‌കൂളിലെ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി ആയ ഉത്തര പറയുന്നു. തനിക്ക്‌ അച്ചനെ പോലെ സംഗീത ആലപിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ഉത്തര പറയുമ്പോള്‍ അതിന്‌ ഇനിയും പഠിക്കാനുണ്ടെന്ന്‌ അച്ഛന്‍ ഓര്‍മിപ്പിക്കുന്നു.SARA

Loading...

വര്‍ഷങ്ങള്‍ക്കു മുമ്പ്‌ തന്റെ ആദ്യ ഗാനത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ ഉണ്ടായതിന്റെ ഇരട്ടി ആഹ്‌ളാദമാണ്‌ ഇപ്പോള്‍ ആദ്യ ഗാനം ആലപിച്ചതിലൂടെ ദേശീയ പുരസ്‌കാരം മകള്‍ക്കു ലഭിച്ചപ്പോള്‍ തോന്നിയതെന്ന്‌ ഉണ്ണികൃഷ്‌ണന്‍ പറയുന്നു. 1994 -ല്‍ എന്നവളെ അടി എന്നവളെ , ഉയിരും നീയെ എന്ന ഏ ആര്‍ റഹ്മാന്‍ ഗാനങ്ങളിലൂടെയാണ്‌ പാലക്കാട്‌ കാരനായ പി ഉണ്ണികൃഷ്‌ണന്‌്‌ ദേശീയ പുരസ്‌കാരം ലഭിക്കുന്നത്‌.

നടി അമല പോളിന്റെ ഭര്‍ത്താവായ വിജയ്‌ സംവിധാനം ചെയ്‌ത സൈവം എന്ന ചിത്രത്തിലെ അഴകു എന്ന ഗാനമാണ്‌ ഉത്തര ആലപിച്ചത്‌. ഗായിക സൈന്ധവിയുടെ ഭര്‍ത്താവും സംഗീത സംവിധായകനുമായ ജി വി പ്രകാശാണ്‌ ഉത്തരയ്‌ക്കു വേണ്ടി ഈ ഗാനം ചിട്ടപ്പെട്ടുത്തിയത്‌. ദേശീയ പുരസ്‌കാരം നേടിയ നാ മുത്തുകുമാറാണ്‌ ഈ ഗാനം രചിച്ചത്‌.

ഒരു ചടങ്ങില്‍ ഉത്തര പാടുന്നത്‌ കേട്ട സൈന്ധവിയാണ്‌ ജി വി പ്രകാശിനോട്‌ ബാലികയുടെ ഗാനം ചിത്രത്തിലുണ്ടെന്ന്‌ അറിഞ്ഞ്‌ ഉത്തരയെ നിര്‍ദ്ദേശിച്ചത്‌. പാടാന്‍ മടിയായിരുന്ന ഉത്തരയെ ഉണ്ണികൃഷ്‌ണനും മറ്റും നിരവധി തവണ നിര്‍ബന്ധിച്ച ശേഷമാണ്‌ നാണം മാറി സ്റ്റുഡിയോയില്‍ പാടാന്‍ എത്തിയത്‌. അപ്പായുടെ കൂുടെയെ പാടുകയുള്ളു എന്നു പറഞ്ഞതിനാല്‍ ഉണ്ണികൃഷ്‌ണനും ഇതിനൊപ്പം പാടി , പിന്നീട്‌ ഉത്തരയുടെ മാത്രമായി സോളോ ഗാനം എഡിറ്റ്‌ ചെയ്‌ത്‌ എടുക്കുകയായിരുന്നു.