വിദേശത്ത് നിന്നും എത്തിയ 124 പേര്‍ക്ക് കോവിഡ്; 14 കേസുകള്‍ എക്‌സ്ബിബി

ന്യൂഡല്‍ഹി. വിദേശത്ത് നിന്നും 10 ദിവസത്തിനിടെ ഇന്ത്യയിലെത്തിയ 124 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 14 കേസുകള്‍ എക്‌സ്ബിബി എന്ന ഒമിക്രോണ്‍ ഉപവിഭാഗമാണ്. കോവിഡ് പോസിറ്റീവായതില്‍ 40 പേരുടെ ജനിതക ശ്രേണീകരണ ഫലം മാത്രമാണ് ലഭ്യമായതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ വ്യാപകമായ ബിഎഫ് 7.4.1 വകഭേദം ഒരാളില്‍ കണ്ടെത്തി. രാജ്യത്ത് ഇന്നലെ 188 പുതിയ കേസുകളും 3 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 2554. സ്ഥിരീകരണ നിരക്കില്‍ കാര്യമായ വര്‍ധനയില്ല. ചൈനയില്‍ കോവിഡ് വ്യാപകമായതോടെ രാജ്യത്ത് പരിശോധനകള്‍ ശക്തമാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Loading...