അമ്പിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എല്ലാവരും പ്രാര്‍ത്ഥിക്കണം

ഗര്‍ഭിണിയായ ശേഷം അമ്പിളി അഭിനയജീവിതത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയാണ്. ഗര്‍ഭിണിയായ അമ്പിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും ആദിത്യന്‍ ജയന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചിരുന്നു. അമ്പിളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ആദിത്യന്റെ പോസ്റ്റ്. മലയാളത്തിന്റെ പ്രിയ താര ദമ്ബതികളാണ് ആദിത്യനും അമ്പിളിദേവിയും. അടുത്തിടെ വിവാഹിതരായ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പോസ്റ്റ് ഏറ്റെടുത്ത ആരാധകര്‍ താരത്തിന്റെ വിശേഷങ്ങള്‍ അന്വേഷിച്ചെത്തി. അമ്ബിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും, ഷുഗറും പ്രഷറും അല്‍പ്പം ഡൌണ്‍ ആയതാണ് ശാരീരിക അസ്വസ്ഥയ്ക്ക് കാരണമായതെന്നും ആദിത്യന്‍ വ്യക്തമാക്കി വീണ്ടുമെത്തി.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. അതിനിടയിലാണ് താരത്തെ ആശുപത്രിയിലാക്കി എന്ന വിവരമെത്തിയത്. അമ്ബിളിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ ഭേദപ്പെട്ടുവെന്നും ഷുഗറും പ്രഷറും അല്‍പ്പം ഡൗണ്‍ ആയതാണ് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ആദിത്യന്‍ പിന്നീട് പറഞ്ഞിരുന്നു.

Loading...

നല്ല വാര്‍ത്തയ്ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു ആരാധകരുടെ കമന്റ്. നിങ്ങള്‍ ഒന്നിച്ചതിന് ശേഷമുള്ള ഓരോ ദിവസവും തങ്ങള്‍ ഒാര്‍്ത്തിരിക്കുന്നുണ്ടെന്നും ഒരു കുഴപ്പവുമില്ലാത്ത സുന്ദരിവാവ ഉണ്ടാവട്ടെയെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. എല്ലാം സന്തോഷകരമായിത്തീരുമെന്നുള്ള കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. കുഞ്ഞതിഥി എത്തിയെന്ന സന്തോഷവാര്‍ത്ത അറിയുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും.

അന്യോന്യം ശക്തമായ പിന്തുണയാണ് അമ്ബിളിയും ആദിത്യനും നല്‍കുന്നത്. വിവാഹത്തിന് ശേഷവും നൃത്തത്തിലും അഭിനയത്തിലുമെല്ലാം സജീവമായിരുന്നു. ശാരീരികമായി വയ്യാതായതിനെത്തുടര്‍ന്നായിരുന്നു ഇടവേളയെക്കുറിച്ച്‌ ചിന്തിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. അമ്ബിളിയുടെ മകനായ അപ്പുവിനോടും ആദിത്യന് പ്രത്യേക വാത്സല്യമാണ്. അടുത്തിടെ മകനെ ഡാന്‍സ് പഠിക്കാന്‍ വിട്ടതിനെക്കുറിച്ചും പെര്‍ഫോമന്‍സില്‍ ഒന്നാം സമ്മാനം സ്വന്തമാക്കിയതിനെക്കുറിച്ചുമൊക്കെ ആദിത്യന്‍ തുറന്നുപറഞ്ഞിരുന്നു.

ശക്തമായ ആരാധകപിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറാറുമുണ്ട്. ആദിത്യന്റെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് അമ്ബിളിയുടെ പിറന്നാളെത്തിയത്. പിറന്നാള്‍ ദിനത്തില്‍ ആശംസയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോയും തരംഗമായി മാറിയിരുന്നു.