അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിജയ് വീണ്ടും വിവാഹിതനാകുന്നു: വധു ഡോക്ടര്‍ ഐശ്വര്യ

സംവിധായകനും നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവുമായ എ.എല്‍ വിജയ് രണ്ടാമത് വിവാഹിതനാകുന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍.ഐശ്വര്യയാണ് വിജയിയുടെ വധു. ഇക്കാര്യം സ്ഥിരീകരിച്ച് വിജയ് തന്നെയാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

വിജയിയുടെ പത്രക്കുറിപ്പ് വി4 എന്റര്‍ടെയ്നേഴ്സിന്റെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ ഡയമണ്ട് ബാബുവാണ് പുറത്തുവിട്ടത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുടക്കം എല്ലാവരുമായി പങ്കുവെയ്ക്കുകയാണെന്നും, ഡോക്ടര്‍ ഐശ്വര്യയുമായുള്ള എന്റെ താന്‍ ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. വരുന്ന ജൂലൈയില്‍ സ്വകാര്യ ചടങ്ങായാണ് നടക്കുകയെന്നും പത്രക്കുറിപ്പിലൂടെ വിജയ് വ്യക്തമാക്കി.

Loading...

എല്ലാവരുടെയും സ്നേഹത്തോടെയും ആശിര്‍വാദത്തോടെയും താന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് വിജയ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്. നടി അമലാ പോളുമായി 2014 ലാണ് വിവാഹം നടന്നത്. 2017 ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എ.എല്‍. വിജയ്.