ബാറുകള്‍ പൂട്ടിയത് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയാകും: സുരേഷ് ഗോപി

കോഴിക്കോട്‌: ഗവണ്മെന്റിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ പൂട്ടിയതോടെ ഇനി പലരും മദ്യപാനം വീട്ടില്‍ തുടങ്ങുമെന്നും പല വീടുകളും ചെറിയബാറുകളായി മാറുമെന്നും നടന്‍ സുരേഷ് ഗോപി. അതോടൊപ്പം കടന്നുവരുന്ന അതിഥികള്‍ കുടുംബത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഭീഷണിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ മദ്യനയത്തിന് എതിരല്ല; എന്നാല്‍ ബാര്‍ നിര്‍ത്തിയ സാഹചര്യത്തില്‍ വീട്ടിലെ സ്‌ത്രീകളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. കോഴിക്കോട്ട്‌ ചെറുവറ്റയില്‍ സേവാ ഭാരതി ബാലികാ സദനത്തിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Loading...