ഭാവനയെ സിനിമയില്‍ നിന്ന് ഇല്ലാതാക്കാനോ നീക്കം? പുതിയ സിനിമയ്ക്ക് തിയറ്ററുകളില്‍ സംഭവിച്ച ദുരവസ്ഥയില്‍ നിസഹായരായി സംവിധായകനും ആസിഫ് അലിയും

മികച്ച അഭിപ്രായം നേടിയിട്ടും അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ സിനിമയ്ക്ക് തിയറ്ററുകളില്‍ സംഭവിച്ച ദുരവസ്ഥയില്‍ വികാരഭരിതനായി ഒടുവില്‍ ആസിഫ് അലിയും രംഗത്തെത്തി. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് അലി പറയുന്നു.
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ റിലീസായി, ഈസിനിമയുടെ സംവിധാകന്‍ രോഹിത്ത് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. വേഗം പോയി സിനിമ കാണൂ അല്ലെങ്കില്‍ ചിത്രം തിയറ്ററില്‍ നിന്നും പോകുമെന്ന്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്.
‘കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്കും തിയേറ്ററില്‍ നിന്ന്’ എന്ന് ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ സംവിധായകനായ രോഹിത്ത് ഇട്ട പോസ്റ്റ് അദ്ദേഹത്തിന്റെയും സിനിമയുടെയും നിസ്സഹായാവസ്ഥ സൂചിപ്പിക്കുന്നു. രോഹിത്തിനെയും സിനിമയെയും പിന്തുണച്ച് ഒരുപാട് പേരും രംഗത്തെത്തിയിട്ടുണ്ട്.

സംവിധായകന്റെയും നായക നടന്റെയും എല്ലാം പ്രതികരണങ്ങളില്‍ നിന്നും സിനിമയെ തിയറ്ററുകളില്‍ നിന്ന് ഇല്ലാതാക്കാന്‍ ഗൂഢാലോചനകള്‍ നടന്നു എന്ന് വ്യക്തമാണ്. അധോലോക കൈപ്പിടിയിലാണോ മലയാള സിനിമ എന്ന് സംശയിക്കേണ്ട സാഹചര്യങ്ങളാണ് ഇപ്പോള്‍ നിലവില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് പുറത്ത് വരുന്നത്. ഭാവന എന്ന നടിയെ മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണോ ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’ നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം എന്നാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന കാരണങ്ങളില്‍ നിന്നും വെളിവാകുന്നത്.

Loading...