പ്രീയപ്പെട്ടവളെ… നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു

പ്രിയ കൂട്ടുകാരി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് മഞ്ജു വാര്യര്‍. ഇരുവരുടെയും ചിരിപ്പടങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ പ്രിയപ്പെട്ടവള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് മഞ്ജു.പ്രിയപ്പെട്ടവളേ, പിറന്നാളാശംസകള്‍. എനിക്ക് നിന്നെ ഇഷ്ടമാണെന്ന കാര്യം നിനക്കറിയാമെന്ന് എനിക്കറിയാം, എന്ന രസകരമായ ക്യാപ്ഷനാണ് മഞ്ജു ചിത്രത്തിന് നല്‍കിയത്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും ഭാവനയും.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ;നമ്മള്‍ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ആദം ജോണ്‍ ആയിരുന്നു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ദൈവനാമത്തില്‍ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

Loading...

അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തു. വിവാഹശേഷം താല്‍ക്കാലികമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഭാവന അടുത്തിടെ 99 എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയജീവിതത്തിലേക്കു തിരിച്ചെത്തിയിരുന്നു. തൃഷയും വിജയ് സേതുപതിയും അനശ്വരമാക്കിയ ന്റ കന്നഡ റീമേക്ക് ആയിരുന്നു