നിങ്ങള്‍ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങള്‍ക്ക് ഒരിക്കലും മനസിലാവില്ല- ഭാവന

മലയാളികൾ ഏറ്റവും പ്രയിപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന സിനിമയിൽ തുടങ്ങി ഭാവനയുടെ വളർച്ച മലയാളികൾ കണ്ടതാണ്. ഇപ്പോൾ ഭാവനയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലെ വിഷയമാണ് ഏറെ ചർച്ചയാകുന്നത്.

മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല എന്നാണ് ഭാവനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലുള്ളത്. ഗായികമാരായ സിതാരയും സയനോരയും ഉൾപ്പെടെ ഭാവനയുടെ സുഹൃത്തുക്കൾ പോസ്റ്റിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Loading...

‘മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നഷ്ടം അതേകാര്യം അനുഭവിക്കുന്നത് വരെ നിങ്ങൾക്ക് ഒരിക്കലും മനസിലാവില്ല, അതിനാണ് ഞാനിവിടെയുള്ളത്- കർമ്മ’, എന്ന പോസ്റ്റാണ് ഭാവന ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റുകളും ഫോട്ടോകളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെംഗളൂരുവിലാണ് ഭാവനയിപ്പോൾ.