Entertainment

അഭിനയം നിര്‍ത്തണമെന്ന് തോന്നിയിരുന്നു… ഇനി നിര്‍ത്തില്ല, തിരിച്ചു വരവിനെ കുറിച്ച് വാചാലയായി ഭാവന

വളരെക്കാലം നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്കും സ്റ്റേജ് പരിപാടികളിലേയ്ക്കും മടങ്ങിയെത്തിയിരിക്കുകയാണ് നടി ഭാവന. ഹിറ്റ് തമിഴ് ചിത്രം 96 ന്റെ കന്നഡ പതിപ്പിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തന്റെ തിരിച്ചു വരവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭാവന.

സിനിമയിലെ തുടക്കകാലത്ത് അഭിനയം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ആ തീരുമാനം മാറിയെന്നും ഭാവന പറയുന്നു. നവീനുമായുള്ള വിവാഹശേഷം ഇരുവീട്ടുകാരും തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പ്രോത്സാഹനമാണ് ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ തനിക്ക് പ്രചോദനമായതെന്നും ഭാവന പറയുന്നു.

നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും. വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തുമെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. എന്നോട് അങ്ങനെ ആരും ആവശ്യപ്പെട്ടിട്ടുമില്ല.

സിനിമയില്‍ തുടക്കകാലത്ത് അഭിനയം നിര്‍ത്തണമെന്നൊക്കെ തോന്നിയിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരുപാട് സിനിമകള്‍ എന്നെ തേടിയെത്തി. പിന്നീട് തമിഴിലും മറ്റു ഭാഷകളിലും അഭിനയിക്കാന്‍ സാധിച്ചു.

റോമിയോ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് നവീനെ ആദ്യമായി പരിചയപ്പെടുന്നത്. തുടക്കത്തില്‍ പ്രൊഫഷണല്‍ കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. എനിക്കാണെങ്കില്‍ അന്ന് കന്നട സംസാരിക്കാന്‍ അറിയില്ല.

കുറച്ച് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ആ സൗഹൃദം പ്രണയമായി. അമ്മയ്ക്ക് നവീനെ നല്ല ഇഷ്ടമായിരുന്നു. മലയാളി അല്ലാത്തതിനാല്‍ അച്ഛന് കുറച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീനെ നേരിട്ട് കണ്ടപ്പോള്‍ അച്ഛന് വളരെ ഇഷ്ടമായി. ഭാവന പറയുന്നു

Related posts

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു

കല്യാണം കഴിഞ്ഞപ്പോള്‍ ജീവിതത്തില്‍ പെട്ടന്നൊരു ശൂന്യതയായിരുന്നു ; നവ്യാ നായര്‍

ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ?; തന്റെ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് ഫോസഫ് നായികയുടെ മറുപടി

subeditor10

‘അമ്മ’യുമായോ ‘ഡബ്ല്യു.സി.സി’ ആയോ തനിക്ക് ഒരു ബന്ധമില്ല ;ഈ സംഘടനകളിലെ ഒരു താരങ്ങളും തന്നോടൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിനായകന്‍

താരസുന്ദരിക്കു പിറന്നാള്‍ ആശംസിച്ചു ബാഹുബലിയും ഉണ്ണിമുകുന്ദനും

special correspondent

നടൻ വിശാൽ ആൻഡ്രിയെ വിവാഹം ചെയ്‌തോ? സത്യാവസ്ഥ ഇതാ

ഭക്തി നിർഭരമായ ഐറ്റം സോങ്’: സത്യയിലെ റോമയുടെ ഐറ്റം ഡാൻസ് ഗാനത്തിനും ട്രോൾ മഴ

ജീവിത സ്വപ്‌നങ്ങള്‍ കാമുകന്‍ തകര്‍ത്തു; എങ്കിലും പ്രതീക്ഷ കൈവിടാതെ മൈഥിലി

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും പ്രശ്‌നങ്ങള്‍ തുടങ്ങി! പത്തൊമ്പത് ദിവസം മാത്രമാണ് ആ ബന്ധം നീണ്ടത്; ജീവിതത്തില്‍ സംഭവിച്ച ചില പരാജയങ്ങളെക്കുറിച്ച് നടി രചന നാരായണന്‍കുട്ടി മനസുതുറക്കുന്നു

പെൺമക്കളെക്കുറിച്ച് ഓർത്തില്ലേ സലീം കുമാർ?അതോ അന്ന് ആ പെൺകുട്ടി അനുഭവിച്ചത് പോരാ എന്ന് തോന്നിയോ താങ്കൾക്ക്?

pravasishabdam online sub editor

പുലിമുരുകൻ കാണാനാവാത്തതിന്‍റെ ദുഖത്തിൽ സൽമാൻഖാൻ

ദേശീയ പുരസ്‌കാരം ലഭിച്ച സുരഭിയെ വിളിക്കാൻ സൂപ്പർതാരങ്ങൾക്ക് സമയമില്ല;മോഹൻലാലും മമ്മൂട്ടിയും ദീലിപും വിളിച്ചില്ല