സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം. സിപിഐയില്‍ ഭിന്നതകള്‍ നിലനില്‍ക്കെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരനെ ഒഴിവാക്കി. പ്രയാപരിധി നടപ്പാക്കിയതോടെയാണ് തീരുമാനം എന്നാണ് സൂചന. 75 വയസ് പ്രായ പരിധിയെ ചോദ്യം ചെയ്ത് സി ദിവാകരന്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി ദിവാകരന്റെ പേരില്ല. അതേസമയം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന് തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരം ഉണ്ടാകില്ല.

75 വയസ് പ്രായപരിധിയെ സി ദിവാകരന്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തിരുന്നുവെങ്കിലും. പ്രായപരിധി സംബന്ധിച്ച മാര്‍ഗരേഖ ദേശീയ കൗണ്‍സിലാണ് തീരുമാനിച്ചതെന്നാണ് അസി. സെക്രട്ടറി പ്രകാശ് ബാബു മുമ്പ് പറഞ്ഞത്. പ്രായ പരിധി സംബന്ധിച്ച തീരുമാനം കേരളത്തില്‍ നടപ്പാക്കുവാന്‍ തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും സെക്രട്ടറിയാകുവാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് സിപിഐയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു.

Loading...

സിപിഐ സംസ്ഥാന കൗണ്‍സിലിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടന്നേക്കുമെന്നാണ് മുമ്പ് പുറത്ത് വന്ന വിവരങ്ങള്‍. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇടപെട്ടതോടെ മത്സരം ഒഴിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്.