മഞ്ജുവുമായി ശത്രുതയില്ല; ദിലീപ്

മഞ്ജു വാര്യരുമായി അഭിനയിക്കാന്‍ സിനിമ ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ചാനല്‍ ഷോയ്ക്കിടെ പറഞ്ഞു. മുന്‍പും ദിലീപ് മഞ്ജുവിനോടുള്ള സ്‌നേഹവും ബഹുമാനവും പങ്കുവെച്ചിരുന്നു.

ഡബ്ലൂസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍, ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.