എന്നും എപ്പോഴും മികച്ച കുടുംബ ചിത്രം

ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ലഭിച്ചു തുടങ്ങി.  സൂപ്പറാണെന്നാണ് ഫസ്റ്റ് റിപ്പോര്‍ട്ട്.

സത്യന്‍ അന്തിക്കാടിനു മുന്‍പും ധാരാളം സംവിധായകര്‍ മലയാളത്തില്‍ ഉണ്ടായിരുന്നു. അന്തിക്കാട് വന്നതിനു ശേഷവും ധാരാളം പേര്‍ വന്നു. എന്നാല്‍ ക ുടുംബപ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ചിത്രം കാണണമെങ്കില്‍ അന്തിക്കാട് തന്നെ സിനിമ ചെയ്യണം എന്ന് എല്ലാവരും പറയാന്‍ കാരണമെന്താണ്..

Loading...

ennuഎന്തു മാജികാണ് ഈ നാട്ടിന്‍പുറത്തുകാരനായ സംവിധായകന്റെ കൈവശമുള്ളത്… മലയാളിക്കു മുന്‍പില്‍ എന്നും വിശ്വാസമുള്ളൊരു പേരാണ് അന്തിക്കാട് എന്നത്. കുറുക്കന്റെ കല്യാണത്തില്‍ തുടങ്ങിയ ജൈത്രയാത്രയാണ്. ഇടയ്ക്ക് ചില പാളിച്ചകള്‍. അതും അപൂര്‍വമായി ബാക്കിയെല്ലാ സമയത്തും വിജയിച്ചൊരു സംവിധായകനാണ് ഇദ്ദേഹം. അതിനു കാരണം അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും ഒന്നിച്ചിരുന്നു കാണാവുന്ന ചിത്രമേ അന്തിക്കാട് എടുക്കാറുള്ളൂ എന്നാണ്. എന്നും എപ്പോഴും എന്ന പുതിയ ചിത്രത്തിലും അന്തിക്കാട് ഈ രീതി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തില്‍ ന്യൂജനറേഷന്‍ തരംഗമുണ്ടായപ്പോഴും പിടിച്ചുനിന്നത് അന്തിക്കാട് മാത്രമാണ്. കാരണം ഒരു കുടുംബം എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം.

പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്നൊരു ഡയലോഗുണ്ട്. അമേരിക്കയില്‍ പഠിച്ച്, ഇംഗ്ലണ്ടിലേക്കു നോക്കി, ജപ്പാന്‍കാരനെ മുന്നില്‍ കണ്ടു മലയാളിയെ വിലയിരുത്തരുതെന്ന്. അത് മലയാളത്തിലെ ന്യൂജനറേഷന്‍ സിനിമക്കാര്‍ക്കുള്ള മറുപടിയാണ്. മലയാളി എന്നും മലയാളിയാണ് എന്ന തിരിച്ചറിവ് അന്തിക്കാടിനുണ്ട്. കഥ കേള്‍ക്കാനാണു മലയാളിക്ക് ഇഷ്ടം. കഥയുള്ള സിനിമയ്‌ക്കേ ഇവിടെ കുടുംബത്തിന്റെ കയ്യടി നേടാന്‍ കഴിഞ്ഞുള്ളൂ. ഇതിനു തൊട്ടുമുന്‍പു ചെയ്ത ഇന്ത്യന്‍ പ്രണയകഥ നോക്കൂ.

ഫഹദ് ഫാസില്‍ ന്യൂജനറേഷന്‍ സംവിധായകരുടെ ഇഷ്ടതാരമായി നില്‍ക്കുമ്പോഴാണ് അന്തിക്കാട് നാട്ടിന്‍പുറത്തുകാരനായ രാഷ്ട്രീയക്കാരന്റെ വേഷം അയാള്‍ക്കു കൊടുത്തത്. അത് ഫഹദ് നന്നായി അവതരിപ്പിക്കുകയും ചെയ്തു. ഏതു ന്യൂജനറേഷന്‍ നായകനെ കിട്ടിയാലും അയാളെ എങ്ങനെ അവതരിപ്പിക്കണമെന്ന് അന്തിക്കാടിന് അറിയാം. എന്നും എപ്പോഴും ഫോട്ടോ ഗ്യാലറി കാണാം കേരളത്തിലെ ജീവിതം മാറി. ഇപ്പോള്‍ മാളിനും മള്‍ട്ടിപ്ലക്‌സുകളിലുമാണ് മലയാളിയുടെ ജീവിതം. കുടുംബ ബന്ധങ്ങളിലും മാറ്റം വന്നു. വിവാഹമോചനം പതിവായി.

ennu1അത്തരമൊരു കാലത്ത് ഏതുതരം സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹത്തിനറിയാം. അതുതന്നെയാണ് പുതിയ ചിത്രത്തിന്‍രെ വിജയവും. മോഹന്‍ലാലിനെ കൊണ്ട് പണ്ടത്തെപോലെ വിവാഹം കഴിക്കാത്ത യുവതികളുടെ പിന്നാലെ വിട്ട് പ്രേമിപ്പിച്ചാല്‍ പ്രേക്ഷകര്‍ കൂവിവിളിക്കുമെന്ന് അറിയുന്നതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുഞ്ഞിന്റെ അമ്മയാക്കിയത്. മഞ്ജുവിനെ ഒരിക്കല്‍ പോലും പ്രേമം നടിച്ച് ലാല്‍ പോകുന്നുമില്ല.

എന്നാലും രണ്ടുപേരും തമ്മിലുള്ളൊരു ഇഷ്ടം പറയാതെ പറയുന്നുണ്ട് സംവിധായകന്‍. കാലമെത്ര കഴിഞ്ഞാലും സത്യന്‍ അന്തിക്കാട് മലയാളത്തില്‍ വിജയിച്ച സംവിധായകനായി തന്നെ ഉണ്ടാകുമെന്നതിനു തെളിവാണ്
നന്മയുള്ള കുടുംബചിത്രങ്ങളുടെ മലയാളബ്രാന്‍ഡാണ് സത്യന്‍ അന്തിക്കാട്. അവധിക്കാലത്ത് കുടുംബസമേതം ചിരിയും അല്പം ചിന്തയുമായി കണ്ടിരിക്കാന്‍ സുഖമുള്ള ചിത്രങ്ങള്‍ എന്നാണ് സത്യന്‍സിനിമകളുടെ വിശേഷണം. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോടി വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്ന എന്നും എപ്പോഴും എന്ന ചിത്രവും അത്തരത്തില്‍ ഒരു നല്ല ഫാമിലി എന്റര്‍ടെയ്‌നറാണ്.
തെറിവിളികളോ ബുദ്ധിജീവി സംഭാഷണങ്ങളോ അതിനാഗരികതയുടെ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങിപ്പോയ കഥാപാത്രങ്ങളോ ക്യാമറയുടെ ഞാണിന്മേല്‍ക്കളിയോ ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം ചേര്‍ന്ന് ആസ്വദിക്കാന്‍ നന്മയുള്ള ഒരു അവധിക്കാലചിത്രം. അതിലേറെ പ്രതീക്ഷകള്‍ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ശില്പികള്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല. എന്നും എപ്പോഴും വാഗ്ദാനം ചെയ്യുന്നതും അതുതന്നെയാണ്.