പതിനാറുകാരനെ സുഹൃത്തിന്റെ അമ്മ മയക്കുമരുന്നു നൽകി പീഡിപ്പിച്ചു

മുംബൈ: ഇതു കലികാലം. സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിക്കുമോ? അത് സ്ത്രീകള്‍ അംഗീകരിക്കണമെന്നില്ല. എന്നാല്‍ സത്യം മറിച്ചാണ്. അങ്ങനെയുള്ള ധാരാളം സംഭവങ്ങള്‍ പ്രതിദിനം ലോകത്ത് നടക്കാറുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പതിനാറുകാരനെ മയക്കുമരുന്നു കലര്‍ത്തിയ പാനീയം നൽകി ബോധം കെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ശേഷം ദൃശ്യം വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്ത കൂട്ടുകാരന്റെ നാല്പതുകാരി അമ്മയ്‌ക്കെതിരേ കേസെടുത്തു. മുംബൈ ചെമ്പൂരുള്ള മാതാപിതാക്കളാണ് 16 വയസ്സുകാരന്റെ സുഹൃത്തിന്റെ അമ്മയ്‌ക്കെതിരേ പോലീസിൽ പരാതി നൽകിയത്. പരാതിയിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തു.

Loading...

കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവങ്ങൾക്ക് തുടക്കം. സഹപാഠിയായ സുഹൃത്തിനെ കാണാൻ വീട്ടിലെത്തിയതായിരുന്നു 10-ാം ക്ലാസ് വിദ്യാർഥിയായ പരാതിക്കാരൻ. സുഹൃത്ത് പുറത്ത് പോയെന്നും പറഞ്ഞ് സൃഹൃത്തിന്റെ അമ്മ കുട്ടിയെ അകത്തേക്ക് ക്ഷണിച്ചു. അതിന് ശേഷം ശീതളപാനീയത്തിൽ മയക്ക് മരുന്നു കലർത്തി നൽകിയ ശേഷം ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു. ശാരീക ബന്ധത്തിന് ശേഷം തന്റെ മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് കൂട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചു. ദൃശ്യങ്ങൾ കാട്ടി ഭീഷണപ്പെടുത്തി കുട്ടിയെ പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. മൂന്നുമാസത്തോളം കുട്ടിയെ ഇവര്‍ പീഡിപ്പിച്ചിരുന്നതായി പോലീ പറഞ്ഞു.

തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമപ്പെട്ട കുട്ടി പഠനത്തിൽ താല്പര്യം കാണിച്ചിരുന്നില്ല. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കൗൺസൽ ചെയ്തപ്പോഴാണ് വിവരങ്ങൾ അറിഞ്ഞത്. ഇതേത്തുടർന്നാണ് ഇവർ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ബ്ലാക്ക്‌മെയിൽ ചെയ്തതിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

വിവാഹബന്ധം വേര്‍പെടുത്തി ജീവിക്കുന്നയാളാണ് ഈ സ്ത്രീ. ഇവരുടെ ദുര്‍ന്നടപ്പുകാരണമാണ് ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.