ലിപ് ലോക്ക് രംഗങ്ങളില്‍ ഇനി അഭിനയിക്കില്ലെന്ന് നടി ഹണിറോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുമൊത്തുള്ള ചുംബനരംഗം, പരസ്യത്തിനായി ഉപയോഗിച്ചത് വല്ലാതെ വിഷമിപ്പിച്ചു. കഥാപാത്രം ആവശ്യപ്പെടുന്നതുകൊണ്ടാണ് ലിപ് ലോക്കിനു തയ്യാറായത്. എന്നാല്‍ സിനിമ റിലീസായപ്പോള്‍ പരസ്യം തന്നെ ഹണിറോസിന്റെ ലിപ് ലോക്ക് രംഗമുള്ള സിനിമ എന്നായിരുന്നു. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും ഇനി അത്തരം ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹണിറോസ് പറഞ്ഞു. മുരളിയുമൊത്തായിരുന്നു ഹണിയുടെ ലിപ് ലോക്ക്. സിനിമയില്‍ അഭിനയിക്കുന്നതുവരെ തനിക്ക് വിഷമമൊന്നുമുണ്ടായിരുന്നില്ലെന്നും സിനിമയുടെ പോസ്റ്ററാണ് പ്രശ്‌നമായതെന്നും ഹണി പറഞ്ഞു.

honey

Loading...

വിനയന്റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഹണിറോസ് ആദ്യവരവില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അനൂപ് മേനോന്‍ കഥയും തിരക്കഥയും എഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയാണ് ഹണിയുടെ ഭാഗ്യം തെളിഞ്ഞത്. അശ്ലീല പരാമര്‍ശം കൊണ്ട് വിവാദമായ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. അതിലെ ഹണിയുടെ കഥാപാത്രവും അശ്ലീല സംഭാഷണം നടത്തുന്നുണ്ട്. തുടര്‍ന്നാണ് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത വണ്‍ബൈ ടു വില്‍ ഹണിറോസ് നായികയായി അഭിനയിച്ചത്. ഫഹദ് ഫാസിലും മുരളി ഗോപിയുമായിരുന്നു പ്രധാന നടന്‍മാര്‍.

ഇപ്പോള്‍ ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കുകയാണ് ഹണി. സുരേഷ്‌ഗോപിക്കൊപ്പമുള്ള മൈ ഗോഡ് ആണ് ഇനി റിലീസ് ്‌ചെയ്യാ നുള്ളചിത്രം. ആസിഫ് അലിക്കൊപ്പമുള്ള യു ടൂ ബ്രൂട്ടസ് ആണ് ഒടുവില്‍ റിലീസ് ആയ ചിത്രം.