നടി ആക്രമിക്കപ്പെട്ട കേസ്, ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസുമായി ബന്ധപ്പെട്ട നടനും സംവിധായകനുമായ ലാലിനെയും ലിലിന്റെ ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചു. മാത്രമല്ല വെള്ളിയാഴ്ച പി. ടി. തോമസ് എം .എല്‍. എ., നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി വിസ്തരിക്കും.

അതേസമയം നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി. ടി. തോമസ് എം .എല്‍ .എ. യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാനും സാധ്യതയുണ്ട്. കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് അടക്കം 10 പ്രതികളാണു വിചാരണ നേരിടുന്നത്. അതിക്രമം നേരിട്ടശേഷം നടി അഭയം പ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. ആ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ ആണ് കോടതിയില്‍ സാക്ഷി വിസ്താരം നടത്തിയത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം നടത്തി.

Loading...

സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍, കോടതി മുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ദിലീപ് അടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആണ് പ്രതികളില്‍ ഒരാള്‍ പകര്‍ത്തിയത്. ഫോണ്‍ പോലീസ് സംഘം പ്ടിച്ചെടുത്തു.

അഞ്ചാം പ്രതി ആയ സലീമിന്റെ മൊബൈലില്‍ നിന്നും ആണ് കോടതി മുറിക്ക് അകത്തെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയത്. ഒന്നാം സാക്ഷിയായ നടി കോടതിയില്‍ എത്തിയ വാഹനത്തിന്റെ ചി്ത്രങ്ങളും ഫോണില്‍ ഉണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം പ്രോസിക്യൂഷന്‍ ആണ് പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പോലീസ് പ്രതിയില്‍ നിന്നും ഫോണ്‍ കണ്ടെത്തി.

അന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിനെ അറയിച്ചു. സംഭവത്തില്‍ പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. കര്‍ശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കോടതി കുറ്റം ചുമത്തി. ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരെയാണ് വിചാരണക്കോടതി കുറ്റം ചുമത്തിയത്. പ്രതികളെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസിലെ വിചാരണ ഈ മാസം 28ന് തുടങ്ങും. കേസില്‍ രഹസ്യവിചാരണയാണ് നടക്കുക. കോടതിയില്‍ നേരിട്ട് ഹാജരായ ദിലീപ് കുറ്റം നിഷേധിക്കുകയുണ്ടായി. പൊലീസ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് ദിലീപ് കോടതിയില്‍ ആവര്‍ത്തിച്ചത്. 12 പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.